Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎസ്.എസ്.എൽ.സി, പ്ലസ്...

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിച്ച് ‘സേഫ് വേ സാന്ത്വനം’

text_fields
bookmark_border
https://www.madhyamam.com/tags/sslc
cancel
camera_alt

ഡ്രൈ​വ​ർ​മാ​രു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ ‘സേ​ഫ് വേ ​സാ​ന്ത്വ​നം’ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​വി​ജ​യി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

റിയാദ്: ഡ്രൈവർമാരുടെ റിയാദിലെ കൂട്ടായ്മയായ ‘സേഫ് വേ സാന്ത്വനം’ 2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ലീ മെറിഡിയൻ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ‘സേഫ് വേ ആദരം 2026’ ചടങ്ങിൽ വെച്ച് വിജയികളായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഫലകങ്ങൾ കൈമാറി.

യോഗത്തിൽ ബഷീർ കുട്ടമ്പൂർ അധ്യക്ഷത വഹിച്ചു. റഹീം വയനാട് സ്വാഗതവും ജൈസൽ നന്മണ്ട നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ മുസ്തഫ ചെർപ്പുളശ്ശേരി, അഷ്‌റഫ് ബാലുശ്ശേരി, ചാരിറ്റി ചെയർമാൻ സലിം കൂടത്തായി എന്നിവർക്കൊപ്പം മുഹമ്മദലി എകരൂൽ, റഊഫ് ആലപ്പടിയൻ, ഖാദർ ആലുവ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദിൽഷാദ്, സജിം പാനൂർ, ആബിദ് മുസാഹ്മിയ, രാഹുൽ, ശംസു ചാലിൽ, സുബിൻ, സലാം പാനൂർ, റഷീദ്, ശംസുദ്ധീൻ കായംകുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsSSLCplus two winnersSaudi Arabian News
News Summary - ‘Safe Way Santhwanam’ honors SSLC and Plus Two winners
Next Story