Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സേഫ് വേ സാന്ത്വനം’ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
‘സേഫ് വേ സാന്ത്വനം’ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel

റിയാദ്: മലയാളി ഡ്രൈവർമാരുടെ കൂട്ടായ്മയായ ‘സേഫ് വേ സാന്ത്വനം’ റിയാദിൽ ഇസ്മ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം അഞ്ച് വരെ നീണ്ട ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, ക്രിയാറ്റിനിൻ, ബി.എം.ഐ പരിശോധനകൾക്ക് പുറമെ വിവിധ വിഭാഗം ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ സൗജന്യമായി ലഭ്യമാക്കിയിരുന്നു. മലയാളി ഡോക്ടർമാരുടെ വിദഗ്ധ സേവനം നിരവധി പേർ പ്രയോജനപ്പെടുത്തി.

രോഗികൾക്ക് ഇ.സി.ജി, എക്സ്റേ, അൾട്രാ സൗണ്ട് സ്കാനിങ് എന്നിവയും ക്യാമ്പിൽ സൗജന്യമായി നൽകി. ഡോ. അഫ്സൽ, ഡോ. സുമി തങ്കച്ചൻ, ഡോ. അശ്വനി മോഹൻ, ഡോ. മുഹ്സിന, ഡോ. മുസ്തഫ, ഡോ. മഹവിഷ് സത്താർ, ഡോ. നമീറ, ഫിദ, പാരാമെഡിക്കൽ ജീവനക്കാരായ ഫാത്തിമ, നൂറ, സൽമ, അതുല്യ, സിജി, സൗമ്യ, അനഘ, ആര്യ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിെൻറ ഉദ്ഘാടനം ശിഹാബ് കൊട്ടുകാട് നിർവഹിച്ചു. ബഷീർ കുട്ടമ്പൂർ അധ്യക്ഷത വഹിച്ചു. ഇസ്മ മാനേജിങ് ഡയറക്‌ടർ വി.എം. അഷ്‌റഫ്‌, അബീർ ഗാസി, സി.കെ. ഫാഹിദ്, റഫീഖ് പന്നിയങ്കര, ഹനീഫ കാസർകോട്, മുസ്തഫ ചെർപ്പുളശ്ശേരി, ശരീഖ് തൈക്കണ്ടി, അഷ്‌റഫ്‌ ബാലുശ്ശേരി, സലിം കൂടത്തായി എന്നിവർ സംസാരിച്ചു.

റഹീം വയനാട് സ്വാഗതവും ജയ്സൽ നന്മണ്ട നന്ദിയും പറഞ്ഞു. അൻഷാദ്, അമൽ, നജീബ്, ഷാഹിർ, സാബിറ, നസീബ, ഇല്യാസ് കാസർകോട്, റഊഫ് ആലപ്പടിയൻ, മുസ്തഫ ചാവക്കാട്, ഷംസുദ്ധീൻ കായംകുളം, ആബിദ് മുസാഹ്മിയ, വഹീദ് അരീക്കോട്, അഷ്‌റഫ്‌ കൂക്കു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Safe Way Santhwanam’ free medical camp organized
Next Story