Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​ര​ക്ഷി​ത സ്കൂ​ൾ...

സു​ര​ക്ഷി​ത സ്കൂ​ൾ പ​രി​സ്ഥി​തി; ശ്രദ്ധേയമായി വിദ്യാഭ്യാസ-ആരോഗ്യ പ്രദർശനം

text_fields
bookmark_border
സു​ര​ക്ഷി​ത സ്കൂ​ൾ പ​രി​സ്ഥി​തി; ശ്രദ്ധേയമായി വിദ്യാഭ്യാസ-ആരോഗ്യ പ്രദർശനം
cancel
camera_alt

യാം​ബു​വി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ വി​ജ്ഞാ​ന മേ​ള

യാം​ബു: വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ ശീ​ല​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ബോ​ധ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യ​മി​ട്ട് യാം​ബു​വി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ-​വി​നോ​ദ പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. ‘സേ​ഫ് സ്‌​കൂ​ൾ എ​ൻ​വ​യോ​ൺ​മെൻറ്​’ (സു​ര​ക്ഷി​ത സ്കൂ​ൾ പ​രി​സ്ഥി​തി) എ​ന്ന പ്ര​മേ​യ​ത്തി​ൽ മ​ദീ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് യാം​ബു ടൗ​ണി​ലെ ഹെ​റി​റ്റേ​ജ് പാ​ർ​ക്കി​ൽ വി​പു​ല​മാ​യ ഈ ​പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്. യാം​ബു ഗ​വ​ർ​ണ​ർ സാ​ദ് ബി​ൻ മ​ർ​സൂ​ഖ് അ​ൽ സു​ഹൈ​മി മേ​ള​യു​ടെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ആ​രോ​ഗ്യ​പൂ​ർ​ണ​വും ഊ​ർ​ജ​സ്വ​ല​വു​മാ​യ ഒ​രു സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും സൗ​ദി വി​ഷ​ൻ 2030​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ഇ​ത്ത​രം ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ നാ​സ​ർ അ​ൽ അ​ബ്​​ദു​ൽ ക​രീം, വി​വി​ധ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മേ​ധാ​വി​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

വി​വി​ധ സ്‌​കൂ​ളു​ക​ളു​ടെ​യും ആ​രോ​ഗ്യ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ​യും മ​റ്റ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ജീ​വ​മാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ പെ​രു​മാ​റ്റ​രീ​തി​ക​ൾ വ​ള​ർ​ത്തു​ക, സു​ര​ക്ഷി​ത​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്തു​ക, സു​ര​ക്ഷാ സം​സ്കാ​രം പ്ര​ച​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഒ​രു​ക്കി​യ പ​വി​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ചു.

സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കാ​നും ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക സ്റ്റാ​ളു​ക​ൾ പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, സ്റ്റേ​ജ് ഷോ​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, ഉ​പ​ഹാ​ര വി​ത​ര​ണം എ​ന്നി​വ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ള​ട​ക്കം വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് മേ​ള​യു​ടെ ഓ​രോ ദി​വ​സ​വും ഹെ​റി​റ്റേ​ജ് പാ​ർ​ക്കി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationGulf Newshealth exhibitionSaudi Arabia
News Summary - Safe school environment; Education and health exhibition highlighted
Next Story