Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സു​ര​ക്ഷി​ത...

‘സു​ര​ക്ഷി​ത മ​രു​ന്നു​ക​ൾ, സു​ര​ക്ഷി​ത ഹ​ജ്ജ്’; തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്കാ​യി സൗ​ദി​യും ഒ.​ഐ.​സി​യും കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
‘സു​ര​ക്ഷി​ത മ​രു​ന്നു​ക​ൾ, സു​ര​ക്ഷി​ത ഹ​ജ്ജ്’; തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്കാ​യി സൗ​ദി​യും ഒ.​ഐ.​സി​യും കൈ​കോ​ർ​ക്കു​ന്നു
cancel

ജി​ദ്ദ: ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് എ​ത്തു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ​യും ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്​​ലാ​മി​ക് കോ​ർ​പ്പ​റേ​ഷ​നും (ഒ.​ഐ.​സി) സം​യു​ക്ത​മാ​യി ആ​ഗോ​ള കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. ‘സു​ര​ക്ഷി​ത മ​രു​ന്നു​ക​ൾ, സു​ര​ക്ഷി​ത ഹ​ജ്ജ് യാ​ത്ര’ എ​ന്ന പേ​രി​ൽ സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി​യും (എ​സ്.​എ​ഫ്.​ഡി.​എ) ഒ.​ഐ.​സി​യും കൈ​കോ​ർ​ക്കു​ന്ന ഈ ​ത​ന്ത്ര​പ​ര​മാ​യ പ​ദ്ധ​തി​യി​ൽ 57 ഒ.​ഐ.​സി അം​ഗ​രാ​ജ്യ​ങ്ങ​ളാ​ണ് പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.

ഹ​ജ്ജ് സീ​സ​ണി​െൻറ തു​ട​ക്ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന ഈ ​വി​പു​ല​മാ​യ സം​രം​ഭം, തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ലും മ​രു​ന്നു​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ ഉ​പ​യോ​ഗ​ത്തി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​താ​ണ്. തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം അ​വ​ബോ​ധം വ​ള​ർ​ത്തേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യ​ത്തെ​യും എ​സ്.​എ​ഫ്.​ഡി.​എ സി.​ഇ.​ഒ ഡോ. ​ഹി​ഷാം എ​സ്. അ​ൽ​ജ​ദൈ ഊ​ന്നി​പ്പ​റ​ഞ്ഞു. ഒ.​ഐ.​സി​യു​മാ​യു​ള്ള ഈ ​സ​ഹ​ക​ര​ണം പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ ത​ല​ത്തി​ൽ സു​സ്ഥി​ര​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ത​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണെ​ന്നും 57 അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ഐ​ക്യം ഈ ​ദൗ​ത്യ​ത്തി​ന് വ​ലി​യ ക​രു​ത്തു​പ​ക​രു​മെ​ന്നും ഒ.​ഐ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹി​സൈ​ൻ ബ്രാ​ഹിം താ​ഹ വ്യ​ക്ത​മാ​ക്കി. വി​വി​ധ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന ഈ ​സം​യു​ക്ത സം​രം​ഭം പ്ര​ധാ​ന​മാ​യും മൂ​ന്ന് അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളി​ലാ​ണ് അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ളും മൂ​ലം മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കാ​ൻ അ​വ എ​ങ്ങ​നെ സൂ​ക്ഷി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് തീ​ർ​ത്ഥാ​ട​ക​ർ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക​യാ​ണ് ഇ​തി​ൽ ആ​ദ്യ​ത്തേ​ത്. യാ​ത്ര​യി​ൽ തീ​ർ​ഥാ​ട​ക​ർ കൈ​വ​ശം ക​രു​തേ​ണ്ട മ​രു​ന്നു​ക​ളെ​യും മെ​ഡി​ക്ക​ൽ കി​റ്റു​ക​ളെ​യും സം​ബ​ന്ധി​ച്ച ആ​ധി​കാ​രി​ക​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ ല​ക്ഷ്യം. മൂ​ന്നാ​മ​താ​യി, തീ​ർ​ഥാ​ട​ക​ർ കൊ​ണ്ടു​വ​രു​ന്ന മ​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ‘ഇ​ല​ക്ട്രോ​ണി​ക് സി​സ്​​റ്റം ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ’ എ​ന്ന പ്ര​ത്യേ​ക സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് വ​ഴി മ​രു​ന്നു​ക​ളു​ടെ ക​സ്​​റ്റം​സ് ക്ലി​യ​റ​ൻ​സ് സു​താ​ര്യ​വും വേ​ഗ​ത്തി​ലു​മാ​ക്കാ​ൻ സാ​ധി​ക്കും. പ്ര​ശ​സ്ത​മാ​യ റി​യാ​ദ് പ്ര​ഖ്യാ​പ​ന​ത്തി​െൻറ ഭാ​ഗ​മാ​യു​ള്ള ഈ ​സ​ഹ​ക​ര​ണം ഭാ​വി​യി​ലെ ആ​രോ​ഗ്യ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള ഏ​കോ​പ​ന​ങ്ങ​ൾ​ക്കും വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICpilgrimhajjSaudi Arabiamedicine
News Summary - ‘Safe Medicines, Safe Hajj’; Saudi Arabia, OIC join hands to protect pilgrims’ health
Next Story