Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക്​...

സൗദിയിലേക്ക്​ സുരക്ഷിതമായ കോവിഡ്​ വാക്​സിൻ –ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
സൗദിയിലേക്ക്​ സുരക്ഷിതമായ കോവിഡ്​ വാക്​സിൻ –ആരോഗ്യ മന്ത്രാലയം
cancel
camera_alt

സൗദി ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽആലി വാർത്താസമ്മേളനത്തിൽ 

ജി​ദ്ദ: കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മെ​ന്ന്​ തെ​ളി​ഞ്ഞ കോ​വി​ഡ്​ വാ​ക്​​സി​നാ​ണ്​ സൗ​ദി​യി​ൽ വി​ത​ര​ണ​ത്തി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കോ​വി​ഡി​നെ​തി​രാ​യ​ വാ​ക്​​സി​നു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ലോ​ക​ത്ത്​ ധാ​രാ​ളം ന​ല്ല വാ​ർ​ത്ത​ക​ളും പ്ര​സാ​ദാ​ത്മ​ക​മാ​യ ഫ​ല​ങ്ങ​ളു​മു​ണ്ടെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ​ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു അ​ൽ​ആ​ലി പ​റ​ഞ്ഞു.

ധാ​രാ​ളം വാ​ക്​​സി​നു​ക​ൾ ഇ​തി​നി​കം ജ​ന്മ​മെ​ടു​ത്തു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ, അ​തി​ൽ ചി​ല​ത്​ മാ​ത്ര​മേ സ്വീ​കാ​ര്യ​മാ​യ ഫ​ല​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്നു​ള്ളൂ. ഇ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്​ സൗ​ദി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്​. പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്​ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്ന്​ തെ​ളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്.

ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തും വി​ശ്വാ​സം ആ​ർ​ജി​ച്ച​തു​മാ​യ ഒൗ​ഷ​ധ​നി​ർ​മാ​ണ സ്ഥാ​പ​ന​മാ​ണ്​ സൗ​ദി ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​ അ​തോ​റി​റ്റി വ​ഴി സൗ​ദി​യി​ലെ വി​ത​ര​ണ​ത്തി​ന്​​​ ര​ജി​സ്​​ട്രേ​ഷ​ൻ നേ​ടി​യി​രി​ക്കു​ന്ന​ത്. ആ ​സ്ഥാ​പ​ന​ത്തി​ന്​ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ​ത​ല​ങ്ങ​ളി​ൽ വി​ശ്വാ​സ​വും ഉ​ന്ന​ത പ്ര​ഫ​ഷ​ന​ലി​സ​വു​മു​ണ്ട്.

മ​രു​ന്നു​ക​ളു​ടെ​യും വാ​ക്​​സി​നു​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്ന ഒ​രു സു​ര​ക്ഷാ ക​വ​ച​മാ​ണ്​ ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​തോ​റി​റ്റി. ര​ജി​സ്​​ട്രേ​ഷ​ന്​ മു​മ്പ്​ വാ​ക്​​സി​െൻറ സു​ര​ക്ഷ​യും ഫ​ല​പ്രാ​പ്​​തി​യും സം​ബ​ന്ധി​ച്ച്​ വി​ശ​ദ​വും സൂ​ക്ഷ്​​മ​വു​മാ​യ പ​ഠ​നം അ​തോ​റി​റ്റി ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വാ​ക്​​സി​ൻ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണ്​. താ​മ​സി​യാ​തെ പ​ക​ർ​ച്ച​വ്യാ​ധി​യെ മ​റി​ക​ട​ക്കാ​നും​ ആ ​ഭീ​ഷ​ണി​യെ വി​സ്​​മൃ​തി​യി​ലേ​ക്ക്​ ചു​രു​ട്ടി​ക്ക​ള​യാ​നും ക​ഴി​യും എ​ന്നു​റ​പ്പാ​ണ്​. വ​സൂ​രി, അ​ഞ്ചാം​പ​നി, പോ​ളി​യോ എ​ന്നി​വ​യെ വാ​ക്​​സി​നി​ലൂ​ടെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ട്ട ച​രി​ത്രം ലോ​ക​ത്തി​നു​ണ്ട്. അ​വ​ ഗ​ണ്യ​മാ​യി കു​റ​യു​ക​യും പ​ല രാ​ജ്യ​ങ്ങ​ളി​ലും നി​ന്നും ഇ​ല്ലാ​താ​കു​ക​യും ചെ​യ്​​തു.

ചി​ല​ർ​ക്ക്​ രോ​ഗ​ങ്ങ​ളു​ടെ പേ​രു​പോ​ലും ഒാ​ർ​ക്കാ​നാ​വു​ന്നി​ല്ല. കാ​ര​ണം അ​ത്​ പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും​ ഇ​ല്ലാ​താ​കു​ക​യും ചെ​യ്​​തി​രി​ക്കു​ന്നു.കോ​വി​ഡ്​ എ​ന്ന മ​ഹാ​മാ​രി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വേ​ള​യി​ൽ വാ​ക്​​സി​െൻറ പ്ര​ധാ​ന്യം എ​ല്ലാ​വ​ർ​ക്കും മ​ന​സ്സി​ലാ​കു​മെ​ന്നും ലോ​കം കോ​വി​ഡി​നെ വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ക്കു​ക​യും എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നാ​വു​മെ​ന്നും ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. വാ​ക്​​സി​നു​ക​ളു​ടെ സു​ര​ക്ഷ​യെ​യും ഫ​ല​പ്രാ​പ്​​തി​യെ​യും കു​റി​ച്ച്​ ചി​ല ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും നി​ല​നി​ൽ​ക്കു​​ന്നു​ണ്ടെ​ന്ന്​ അ​റി​യാം. അ​തെ​ല്ലാം ദു​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ഞ​ങ്ങ​ൾ സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ക​യാ​ണെ​ന്നും ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു അ​ൽ​ആ​ലി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of HealthSafe Covid Vaccine
Next Story