സഫാമക്ക-കേളി മെഗാ ക്രിക്കറ്റ്; ആദ്യ റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിൽ
text_fieldsമാൻ ഓഫ് ദ മാച്ച് കളിക്കാർക്കുള്ള പുരസ്കാരം കേളി ഉമ്മുൽ
ഹമ്മാം ഏരിയ സെക്രട്ടറി നൗഫൽ കൈമാറുന്നു
റിയാദ്: സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2022ന്റെ മൂന്നാംവാര മത്സരങ്ങൾ പൂർത്തിയായി. ആറ് ഗ്രൂപ്പുകളിലായി മത്സരിക്കുന്ന 24 ടീമുകളുടെയും രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടും വിജയിച്ച ഏഴു ടീമുകൾ നാല് പോയന്റുകൾ വീതം നേടി മുന്നിട്ടുനിൽക്കുന്നു.
ഉസ്താദ് ഹോട്ടൽ വിന്നേഴ്സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും കെ. വാസുവേട്ടൻ ആൻഡ് അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും മോഡേൺ എജുക്കേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി കേളി നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആറാം വാരത്തിലെ മത്സരങ്ങൾ അവസാനിക്കുന്നതോടെ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടായ 'സൂപ്പർ-12'ൽ മത്സരിക്കുന്ന ടീമുകളുടെ ചിത്രം തെളിയും.
സുലൈ എം.സി.എ-കെ.സി.എയുടെ നാല് ഗ്രൗണ്ടുകളിലായി നടന്ന എട്ട് മത്സരങ്ങളിൽ ഗ്രൂപ് ഇ-യിലെ മൂന്ന് മത്സരങ്ങളും ഗ്രൂപ് എഫിലെ നാല് മത്സരങ്ങളും ഗ്രൂപ് എ-യിലെ ഒരു മത്സരവുമാണ് നടന്നത്. ഗ്രൂപ് ഇ-യിൽ നടന്ന മത്സരത്തിൽ ത്രീ ലൈൻസ് സി.സി മുറൂജ് ഇലവൻ സി.സിയെ 29 റൺസിനും പുഞ്ചിരി സി.സി റൈനോസ് സി.സിയെ 18 റൺസിനും ത്രി ലൈൻസ് സി.സിയെ 56 റൺസിനും പരാജയപ്പെടുത്തി.
ഗ്രൂപ് എഫിൽ നടന്ന മത്സരത്തിൽ ക്രേസി ഇലവൻ സി.സി കേരള സ്ട്രൈക്കേഴ്സ് സി.സിയെ 19 റൺസിനും സിൽവർ സ്റ്റാർ റിയാദ് സി.സി-കേരള സ്ട്രൈക്കേഴ്സ് സി.സിയെ എട്ട് വിക്കറ്റിനും ടീം പാരാമൗണ്ട്-ക്രേസി ഇലവൻ സിസിയെ അഞ്ച് വിക്കറ്റിനും സിൽവർ സ്റ്റാർ റിയാദ് സി.സിയെ 10 വിക്കറ്റിനും പരാജയപ്പെടുത്തി. ഗ്രൂപ് എ-യിൽ നടന്ന മത്സരത്തിൽ ആഷസ് സി.സി, ഐലീഡ് സി.സിയെ 59 റൺസിന് പരാജയപ്പെടുത്തി.കളികളിലെ മാൻ ഓഫ് ദ മാച്ചായി ത്രീ ലൈൻസ് സി.സിയിലെ ഷമീം, പുഞ്ചിരി സി.സിയിലെ ഇജ്രുദ്ദീൻ, മാലിക് മുനീർ, ക്രേസി ഇലവൻ സി.സിയിലെ ആശിഷ് തങ്കച്ചൻ, ടീം പാരാമൗണ്ട് സി.സിയിലെ ഇല്യാസ് മൂളുർ, ഷാജൻ, സിൽവർ സ്റ്റാർ റിയാദ് സി.സിയിലെ സിയാദ്, ആഷസ് സി.സിയിലെ ടിൻസൻ എന്നിവരെ തിരഞ്ഞെടുത്തു.
ഒന്നാം റൗണ്ടിലെ രണ്ട് ഗ്രൂപ് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ ഗ്രൂപ് എ ആഷസ് സി.സി, ഗ്രൂപ് ബി സ്പാർക്കാൻസ് സി.സി, ഗ്രൂപ് സി യുവധാര അസീസിയ സി.സി, ഗ്രൂപ് ഡി കേരള വിസാർഡ് സി.സി, ഗ്രൂപ് ഇ പുഞ്ചിരി സി.സി, ഗ്രൂപ് എഫ് ടീം പാരമൗണ്ട് എന്നീ ടീമുകൾ രണ്ട് മത്സരങ്ങൾ വീതം വിജയിച്ച് നാല് പോയന്റുകളോടെ ഒന്നാമതെത്തി.
ഗ്രൂപ് ബിയിൽ കണ്ണൂർ വാരിയേഴ്സ് സി.സി നാല് പോയന്റുകൾ നേടി രണ്ടാംസ്ഥാനത്താണ്. അമ്പയർമാരായി ജയണ്ണ, ബിലാൽ, ചാക്കോ, റയിഗൺ, ഷമീർ, സേവിചൻ, ആസിഫ്, അജു, ഹംജു, മൻസൂർ എന്നിവർ കളികൾ നിയന്ത്രിച്ചു.

