സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് 2022; ക്വാർട്ടർ ഫൈനൽ ലൈനപ്പായി
text_fieldsആറാം വാരം നടന്ന മത്സരങ്ങളിലെ മാൻ ഓഫ് ദ മാച്ചുകൾക്കുള്ള ഉപഹാരം വിതരണം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റായ 'സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് 2022'ന്റെ സൂപ്പർ 12 മത്സരങ്ങൾ അവസാനിച്ചു. 24 ടീമുകളുടെ ലീഗ് മത്സരവും 12 ടീമുകളുടെ സൂപ്പർ 12 മത്സരങ്ങളും പൂർത്തിയാക്കിയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് കടക്കുന്നത്. ആറാമത്തെ ആഴ്ചയിൽ നടന്ന മത്സരങ്ങളിൽ മാസ്റ്റേഴ്സ്, പാരാമൗണ്ട്, ആഷസ്, അൽ ഉഫുക്, സിൽവർ സ്റ്റാർ റിയാദ്, കേരള വിസാർഡ്സ് എന്നീ ടീമുകൾ ജയത്തോടെയും യുവധാര അസീസിയ, ഡെസേർട്ട് ഹീറോസ് എന്നീ ടീമുകൾ റൺറേറ്റിലൂടെയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ഉസ്താദ് ഹോട്ടൽ വിന്നേഴ്സ് ട്രോഫിക്കും സഫാമക്ക റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ. വാസു ഏട്ടൻ ആൻഡ് അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും മോഡേൺ എജുക്കേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി കേളി നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിന്റെ സൂപ്പർ 12 മത്സരങ്ങളിൽ കണ്ണൂർ വാരിയേഴ്സിനെ മാസ്റ്റേഴ്സ് എട്ട് വിക്കറ്റിനും പാരാമൗണ്ട് മുറൂജ് 11നെ 86 റൺസിനും ആഷസിനെ സ്പാർക്കൻസ് 46 റൺസിനും യുവധാര അസീസിയയെ അൽ-ഉഫുക് അഞ്ച് വിക്കറ്റിനും ത്രീലൈൻസിനെ സിൽവർ സ്റ്റാർ റിയാദ് എട്ട് വിക്കറ്റിനും ഡെസേർട്ട് ഹീറോസ് കേരള വിസാർഡ്സിനെ 10 വിക്കറ്റിനും പരാജയപ്പെടുത്തി.
ആറാം വാരം നടന്ന മത്സരങ്ങളിലെ മാൻ ഓഫ് ദ മാച്ചുകൾക്കുള്ള ഉപഹാരം വിതരണം ചെയ്യുന്നു
ആറാംവാര മത്സരങ്ങളിലെ മാൻ ഓഫ് ദ മാച്ചായി മുഹ്സിൻ (മാസ്റ്റേഴ്സ്), ഇല്യാസ് മൂളൂർ (ടീം പാരാമൗണ്ട്), രാജേഷ് രാജു (ആഷസ്), ആനന്ദ് (അൽ-ഉഫുക്), പി. ജിമിഷ് (സിൽവർ സ്റ്റാർ റിയാദ്), മുഹമ്മദ് അജ്മൽ (കേരള വിസാർഡ്സ്) എന്നിവരെ തിരഞ്ഞെടുത്തു. ജയണ്ണ, മൻസൂർ, ചാക്കോ, മഹേഷ്, ഇംതിയാസ്, ത്വയ്ബ്, ബിലാൽ, ഷമീർ എന്നിവർ അമ്പയർമാരായി കളി നിയന്ത്രിച്ചു. സുലൈ എം.സി.എ ആൻഡ് കെ.സി.എ ഗ്രൗണ്ടിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ടീം പാരാമൗണ്ട്, ഡെസേർട്ട് ഹീറോസിനെയും യുവധാര അസീസിയ, ആഷസിനെയും മാസ്റ്റേഴ്സ്, സിൽവർ സ്റ്റാർ റിയാദിനെയും കേരള വിസാർഡ്, അൽ-ഉഫുകിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

