Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസഫ കൊട്ടാരത്തിൽ...

സഫ കൊട്ടാരത്തിൽ ഉൗഷ്​മളമായ പെരുന്നാളാഘോഷം

text_fields
bookmark_border
സഫ കൊട്ടാരത്തിൽ ഉൗഷ്​മളമായ പെരുന്നാളാഘോഷം
cancel

ജിദ്ദ: മക്ക ഹറമിൽ പെരുന്നാൾ നിസ്​കാരം നിർവഹിച്ച ശേഷം സൽമാൻ രാജാവ്​ സഫ കൊട്ടാരത്തിൽ വിശിഷ്​ടാതിഥികളെ ഉൗഷ്​മളമായി സ്വീകരിച്ചു. ലബനോൺ പ്രധാനമന്ത്രി സഅദ്​ ഹരീരി രാജാവുമായി സ്​നേഹസംഭാഷണം നടത്തി. അമീർ ഫൈസൽ ബിൻ തുർകി ബിൻ അബ്​ദുല്ല, മക്ക ഗവർണർ അമീർ ഖാലിദ്​ അൽ ഫൈസൽ അമീർ അഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ അൽ സൗദ്​, അമീർ ഖാലിദ്​ ബിൻ സഉദ്​ ബിൻ അബ്​ദുൽ അസീസ്​, അമീർ ഖാലിദ്​ ബിൻ ഫഹദ്​ ബിൻ ഖാലിദ്​, അമീർ മക്രിൻ ബിൻ അബ്​ദുൽ അസീസ്​ അൽ സൗദ്​, അമീർ തുർക്കി അൽ ഫൈസൽ ബിൻ അബ്​ദുൽ അസീസ്​, അമീർ മിഷാൽ ബിൻ സൗദ്​ ബിൻ അബ്​ദുൽ അസീസ്​ തുടങ്ങിയവർ സഫ കൊട്ടാരത്തിൽ ഒത്തുകൂടി. ഉന്നത സൈനിക മേധാവികളും ഉദ്യോഗസ്​ഥരും രാജാവിന്​ പെരുന്നാളാശംസ നേരാൻ ​െകാട്ടാരത്തിലെത്തി.

Show Full Article
TAGS:safa palace saudi gulf news 
Next Story