സഫ മക്ക പോളിക്ലിനിക്ക് ലോക നഴ്സസ് ദിനം ആചരിച്ചു
text_fieldsബത്ഹയിലെ സഫ മക്ക പോളിക്ലിനിക്കിൽ ലോക നഴ്സസ് ദിനം ആചരിച്ചപ്പോൾ
റിയാദ്: ലോക നഴ്സസ് ദിനം റിയാദ് ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്കിൽ ആചരിച്ചു. ക്ലിനിക്കിലെ നഴ്സുമാരും ഡോക്ടർമാരും മറ്റു ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ കേക്ക് മുറിച്ച് ആഘോഷം മധുരിതമാക്കി.
ചടങ്ങിൽ നഴ്സസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്റ്റാഫ് നഴ്സായ ഷൈമ പ്രഭാഷണം നടത്തി. നഴ്സ് നിത്യ രാജും അഡ്മിൻ മാനേജർ ഫഹദ് അൽ ഉനൈസിയും ചേർന്ന് കേക്ക് മുറിച്ചു.
മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഴ്സുമാരായ സുറുമി സ്വാഗതവും ബുഷറ നന്ദിയും പറഞ്ഞു.
നഴ്സുമാരായ ഹേമലത, ഡയാന, സൂര്യ എന്നിവർ ആശംസ നേർന്നു. ഡോ. ഗോപേഷ്, ഡോ. അനിൽ, ഡോ. തമ്പാൻ, ഡോ. ജോയ്, ഡോ. ഷേർ ഹൈദർ, ഡോ. ലബ്ബ എന്നിവരും ക്ലിനിക്കിലെ മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

