Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസഫ മക്ക...

സഫ മക്ക പോളിക്ലിനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
സഫ മക്ക പോളിക്ലിനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel
camera_alt

ബത്​ഹയിലെ സഫ മക്ക പോളിക്ലിനിക്ക് ഇന്ത്യൻ​ സ്വാതന്ത്ര്യദിനാഘോഷം ജനറൽ മാനേജർ ഫഹദ്​ അൽ ഉനൈസി ഉദ്ഘാടനം ചെയ്യുന്നു

റിയാദ്​: ബത്​ഹയിലെ പ്രമുഖ ആതുരാലയമായ സഫ മക്ക പോളിക്ലിനിക്ക്​ ഇന്ത്യയുടെ 77ാമത്​ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലിനിക്കിൽ ഒരുക്കിയ ചടങ്ങിൽ ജനറൽ മാനേജർ ഫഹദ്​ അൽ ഉനൈസി ത്രിവർണ കൊണ്ട്​ അലങ്കരിച്ചും രാഷ്​ട്രപിതാവ്​ മഹാത്മ ഗാന്ധിയുടെ ചിത്രം ആലേഖനം ​ചെയ്​തും തയ്യാറാക്കിയ കേക്ക്​ മുറിച്ച്​ ആഘോഷത്തിന്​ തുടക്കം കുറിച്ചു​. ചടങ്ങിൽ ഡോ. തോമസ് അധ്യക്ഷത വഹിച്ചു.​ ഡോ. തമ്പാൻ, ഡോ. അനിൽ, ഡോ. മുഹമ്മദ്​ ലബ്ബ, ഡോ. രഹന, ഡോ. മിനി, ഡോ. റഹ്​മ, ഡോ. പീർ മുഹമ്മദ്​, ഡോ. ജോയ്​, ഹെഡ്​ നഴ്​സ്​ നിത്യ രാജ്​ എന്നിവർ സംസാരിച്ചു.

അടിമത്വത്തിനെതിരെ രക്തംചിന്തിയും സത്യാഗ്രഹം നടത്തിയും പോരാടി നേടിയ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്​ണമണി പോലെ കാത്തുസൂക്ഷിക്കണമെന്നും ഇന്ത്യ എന്ന ആശയത്തി​െൻറ നിലനിൽപിന്​ അതി​െൻറ ആത്മഘടകങ്ങളായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ പൗരസമൂഹം ജാഗ്ര​ത​യോടെ ഉണർന്നിരി​ക്കണമെന്നും സംസാരിച്ചവർ ഓർമിപ്പിച്ചു. തുടർന്ന്​ വിവിധ കലാപരിപാടികൾ അരങ്ങേറി. ജാബിർ വെങ്ങൂർ സ്വാഗതവും ഇല്യാസ്​ മറുകര നന്ദിയും പറഞ്ഞു. ഡോക്​ടർമാരും പാരാമെഡിക്കൽ സ്​റ്റാഫും മറ്റ്​ ജീവനക്കാരും ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയവരുമായി മുന്നൂറോളം പേർ ചടങ്ങിൽ സംബന്ധിച്ചു.







Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DaySafa Makkah Polyclinic
News Summary - Safa Makkah Polyclinic celebrated Independence Day
Next Story