സഫ മക്ക ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദ് സഫ മക്ക മെഡിക്കൽ സെന്ററിൽ ദേശീയദിനാഘോഷം സംഘടിപ്പിച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയുടെ 95 ആം ദേശീയദിനം സഫ മക്ക മെഡിക്കൽ സെന്റർ ആഘോഷിച്ചു. രാജ്യത്തിന്റെ ചരിത്രവും വളർച്ചയും വിളിച്ചറിയിക്കുന്ന വ്യത്യസ്ത പരിപാടികൾക്ക് ആഘോഷദിനം വേദിയായി. ചിത്രരചന, അറബ് കവിതകൾ, ഗാനങ്ങൾ, കുട്ടികളുടെ കലാ സൃഷ്‌ടികൾ എന്നിവ പരിപാടിക്ക് നിറം പകർന്നു.
പ്രശസ്ത സൗദി ഗായകരായ ഹുസൈൻ അൽ ഹുസൈൻ, ബിലാൽ അൽ ദോസരി എന്നിവർ നേതൃത്വം നൽകിയ അറബ് ഗാനമേളയും ശ്രദ്ധേയമായി.
വേദിയിൽ അറബ് കലാകാരന്മാരുടെ പ്രകടനം
സഫ മക്ക മെഡിക്കൽ സെന്ററിലെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു. 95 മത് ദേശീയ ദിനം ആഘോഷിക്കുമ്പോൾ ഈ രാജ്യം വ്യത്യസ്ത മേഖലകളിൽ കൈവരിച്ച അഭിമാനകരമായ നേട്ടങ്ങളെ കുറിച്ചും ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭരണാധികാരികളുടെ വ്യക്തതയെ കുറിച്ചും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ ഒനൈസി പറഞ്ഞു.
മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും സന്ദർശകരും ഒന്നിച്ച് കേക്ക് മുറിച്ചും മധുരം പങ്കിട്ടും ആഘോഷത്തിന് പൊലിമയേറ്റി. മുഹമ്മദ് അൽ നഹ്ദി, മഹാൽഹിൽ അസീരി, ഹയ, മൊഹ്‌റ, ഡോ. ബാലകൃഷ്ണൻ, ഡോ. സെബാസ്റ്റ്യൻ, ഡോ. തോമസ്, ഡോ. അനിൽ, ഡോ. മിനി, ഡോ. രഹ്ന, മൊഹിയുദ്ധീൻ, ജാബിർ അരിക്കുഴിയിൽ, ഇല്യാസ് മറുകര, നഴ്സുമാരായ ശരീഫ, ഹേമ, ബുഷ്‌റ, ലിജി, സുറുമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

