Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ കെ.എം.സി.സി...

റിയാദ്​ കെ.എം.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ച്​ സാദിഖലി തങ്ങൾ

text_fields
bookmark_border
റിയാദ്​ കെ.എം.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ച്​ സാദിഖലി തങ്ങൾ
cancel
camera_alt

സി.പി. മുസ്തഫ (പ്രസി.​), ഷുഹൈബ് പനങ്ങാങ്ങര (ജന. സെക്ര.), അഷ്‌റഫ്‌ വെള്ളേപ്പാടം (ട്രഷ.), സത്താർ താമരത്ത് (ഓർഗ.​ സെക്ര.), യൂ.പി. മുസ്തഫ (ചെയർ.), അബ്​ദുറഹ്​മാൻ ഫറോക്ക് (സുരക്ഷാ പദ്ധതി ചെയർമാൻ)

റിയാദ്​: കെ.എം.സി.സി റിയാദ്​ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മുസ്​ലിം ലീഗ്​ സംസ്ഥാന പ്രസിഡൻറ്​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ പ്രഖ്യാപിച്ചു. എന്നാൽ വിവിധ ജില്ലകൾക്ക്​ മതിയായ പ്രാതിനിധ്യമില്ലെന്ന പരാതി നേതൃത്വത്തിന്​ തലവേദനയായിരിക്കുകയാണ്​​​​​. കമ്മിറ്റിയെ ചൊല്ലി കാര്യമായ അതൃപ്​തിയുണ്ടെന്ന്​​ നേതൃനിരയിലുള്ളവർ തന്നെ പറയുന്നു​. പ്രഖ്യാപനം വന്ന്​ ദിവസങ്ങൾ കഴിഞ്ഞിട്ടും മുസ്​ലിം ലീഗ്​ മുഖപത്രം ‘ചന്ദ്രിക’ക്കൊഴികെ മറ്റ്​ മാധ്യമങ്ങൾക്കൊന്നും ഭാരവാഹിപട്ടിക പ്രസിദ്ധീകരണത്തിനായി നൽകിയിരുന്നില്ല.

വിവാദം ശക്തിപ്പെടുന്നതിനിടെ, ഇന്നലെ വൈകീട്ട്​​ നിയുക്ത ജനറൽ സെക്രട്ടറി തങ്ങൾ പ്രഖ്യാപിച്ച സമ്പൂർണ ഭാരവാഹി പട്ടിക തന്നെ മാധ്യമങ്ങൾക്ക്​ നൽകുകയായിരുന്നു​. കമ്മിറ്റി രൂപവത്​കരണവുമായി ബന്ധപ്പെട്ട് മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച നിരീക്ഷകന്മാരും വരണാധികാരികളും റിയാദിലെ വിവിധ ജില്ലാകമ്മിറ്റികളുമായും മണ്ഡലം, ഏരിയ കമ്മിറ്റികളുമായും പ്രധാന നേതാക്കളുമായും ചർച്ച ചെയ്ത് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചാണ് സാദിഖലി തങ്ങൾ കമ്മിറ്റി പ്രഖ്യാപനം നടത്തിയതെന്ന്​ വാർത്താക്കുറിപ്പിൽ പറയുന്നു.

സി.പി. മുസ്തഫ (പ്രസിഡൻറ്​), ഷുഹൈബ് പനങ്ങാങ്ങര (ജനറൽ സെക്രട്ടറി), അഷ്‌റഫ്‌ വെള്ളേപ്പാടം (ട്രഷറർ), സത്താർ താമരത്ത് (ഓർഗനൈസിങ്​ സെക്രട്ടറി), യൂ.പി. മുസ്തഫ (ചെയർമാൻ), അബ്​ദുറഹ്​മാൻ ഫറോക്ക് (സുരക്ഷാ പദ്ധതി ചെയർമാൻ), അഡ്വ. അനീർ ബാബു, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂർ, റഫീഖ് മഞ്ചേരി, മാമുക്കോയ പാലക്കാട്, പി.സി. അലി, കബീർ വൈലത്തൂർ, നജീബ് നെല്ലാംകണ്ടി (വൈസ്​ പ്രസിഡൻറുമാർ), കെ.ടി. അബൂബക്കർ, നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, സിദ്ധീഖ് തുവ്വൂർ, ഷാഫി തുവ്വൂർ, ഷംസു പെരുമ്പട്ട, അഷ്‌റഫ്‌ കൽപകഞ്ചേരി, സിറാജ് വള്ളിക്കുന്ന് (സെക്രട്ടറിമാർ) എന്നീ പേരുകളാണ്​ ഭാരവാഹികളുടേതായി വാർത്താക്കുറിപ്പിലുള്ളത്​. ചന്ദ്രിക പ്രസിദ്ധീകരിച്ചതും ഈ പട്ടികയാണ്​.

എന്നാൽ ​ജില്ലകൾക്ക്​ മതിയായ പ്രാതിനിധ്യം ലഭിച്ചി​ട്ടില്ലെന്ന പരാതിയിൽ കഴമ്പുണ്ടെന്ന്​​​ നിയുക്ത പ്രസിഡൻറ്​ സി.പി. മുസ്​തഫ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 22 ഭാരവാഹികളിൽ ഭൂരിപക്ഷവും മലപ്പുറം ജില്ലയിൽനിന്നാണെന്നും മുഖ്യപദവികളിൽ കൂടുതലും ആ ജില്ലക്കാണെന്നും കോഴിക്കോട്​ ഉൾപ്പടെ നല്ലതോതിൽ മെമ്പർഷിപ്പുള്ള മറ്റ്​ ജില്ലകൾക്ക്​ അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്നുമാണ് വ്യാപകമാകുന്ന​ ആക്ഷേപം. ഇത്​ കൂട​ാതെ നിർദ്ദിഷ്​ട സെക്രട്ടറിമാരിലൊരാളായ സിദ്ധീഖ്​ തുവ്വൂർ തന്നെ ഒഴിവാക്കണമെന്ന്​ പാർട്ടി നേതൃത്വത്തോട്​ ആവശ്യപ്പെട്ടിരിക്കുകയാണ്​​. നിലവിൽ ജീവകാരുണ്യ വിഭാഗം ചെയർമാനാണ്​ അദ്ദേഹം. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ്​ പാർട്ടി പദവികൾ ഏറ്റെടുക്കുന്നതി​ലെ വിമുഖത നേതൃത്വത്തെ അറിയിച്ചതെന്ന് അദ്ദേഹം​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

എന്നാൽ റിയാദിൽ ആകെയുള്ള 10,000 അംഗങ്ങളിൽ പകുതിയിൽ കൂടുതൽ മലപ്പുറം ജില്ലയിൽനിന്നാണെന്നും അംഗസഖ്യക്ക്​ അനുസൃതമായ പ്രാതിനിധ്യമേ ജില്ലക്ക്​ കിട്ടിയിട്ടുള്ളൂ എന്നുമാണ്​ മറുവാദം.


സമവായത്തിൽ ‘സമവായമാ’കാത്തത്​ തലവേദന

റിയാദ്​: സമവായത്തിൽ മതിയായ ‘സമവായം’ ആയിട്ടില്ലെന്നാണ്​ മറനീക്കിയ അസ്വസ്ഥതകൾ വെളിപ്പെടുത്തുന്നത്​. റിയാദിൽ രഹസ്യ ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പിനായിരുന്നു ആദ്യം​ കളമൊരുങ്ങിയത്​. അതിനായി കഴിഞ്ഞ മാസം ഒടുവിൽ തെരഞ്ഞെടുപ്പ്​ കൗൺസിൽ യോഗം ചേരുകയും ചെയ്​തിരുന്നു​. മുസ്​ലിം ലീഗ്​ ​സംസ്ഥാന വൈസ്​ പ്രസിഡൻറും സൗദി കെ.എം.സി.സി തെരഞ്ഞെടുപ്പ്​ സമിതി ചെയർമാനുമായ അബ്​ദുറഹ്​മാൻ കല്ലായി, നിരീക്ഷകൻ പ്രഫ. സൈനുൽ ആബിദീൻ തങ്ങൾ എം.എൽ.എ, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ അബൂബക്കർ അരി​മ്പ്ര, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻറും നാഷനൽ കമ്മിറ്റി ട്രഷററുമായ കുഞ്ഞിമോൻ കാക്കിയ എന്നിവർ റിയാദിലെത്തി ഒരുക്കം നടത്തി.

എന്നാൽ യോഗത്തിനൊടുവിൽ വോ​ട്ടെടുപ്പ്​​ വേണ്ടെന്നും പാണക്കാട്ട്​ നിന്ന്​ നിശ്ചയിക്കുന്ന സമയവായ കമ്മിറ്റി മതിയെന്നുമുള്ള തീരുമാനത്തിൽ​ വരണാധികാരികൾ മടങ്ങുകയായിരുന്നത്രെ. നിരക്ഷകർ നൽകിയ റിപ്പോർട്ട്​ പ്രകാരം സാദിഖലി ശിഹാബ്​ തങ്ങൾ ഭാരവാഹി പ്രഖ്യാപനം നടത്തുകയായിരുന്നു. പിറ്റേദിവസം ‘ചന്ദ്രിക’ ഈ ഭാരവാഹി പട്ടിക പുറത്തുവിടുകയും ചെയ്​തു. മുഖ്യഭാരവാഹികളടക്കം കമ്മിറ്റിയിൽ മൃഗീയഭൂരിപക്ഷം ഒരു ജില്ലക്ക്​ മാത്രമായെന്നും മറ്റ്​ ജില്ലകൾക്കൊന്നും മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നുമുള്ള മുറുമുറുപ്പുകൾ ഉരുണ്ടുകൂടി അതൃപ്​തി പരസ്യമാകാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല. അതുകൊണ്ട്​ തന്നെ മറ്റ്​ മാധ്യമങ്ങൾക്ക്​ വാർത്ത നൽകൽ ഉൾപ്പടെയുള്ള തുടർ പ്രവർത്തനങ്ങൾ പുതിയ ഭരണസമിതിയിൽ നിന്ന്​ ഉണ്ടാവാൻ വൈകുകയും ചെയ്​തു.

സൗദി കെ.എം.സി.സിക്ക്​ കീഴിൽ ആകെ 38 സെൻട്രൽ കമ്മിറ്റികളാണുള്ളത്​. 37 സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹി തെര​ഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു. റിയാദ്​ മാത്രമായിരുന്നു ബാക്കി. അംഗങ്ങളുടെ എണ്ണത്തിൽ 11,000 അംഗങ്ങളുള്ള റിയാദ്​ ഘടകം സൗദിയിൽ രണ്ടാം സ്ഥാനത്താണ്​. ഈ മാസം 24ന്​ സൗദി നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പ്​ നടക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCRiyadh KMCCSadiq Ali Shihab Thangal
News Summary - Sadiqali Thangal announced the office bearers of Riyadh KMCC
Next Story