റിയാദിൽ ഇസ്മ മെഡിക്കൽ സെന്റർ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
text_fieldsറിയാദിൽ ഇസ്മ മെഡിക്കൽ സെന്ററിന്റെ ഉദ്‌ഘാടനം സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
റിയാദ്: അൽ ഖലീജ് മെട്രോ സ്റ്റേഷന് സമീപം ഇസ്മ മെഡിക്കൽ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സൗദി വ്യവസായ പ്രമുഖൻ ഡോ. അബ്ദുൽ കരീം അൽ മൊത്തേരി, കെ.എം.സി.സി നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, വി.കെ മുഹമ്മദ്, ഷുഹൈബ് പനങ്ങാങ്ങര, ഷൗക്കത്ത് കടമ്പോട്ട്, നജ്മുദ്ധീൻ മഞ്ഞളാംകുഴി, മുഹമ്മദ് വേങ്ങര, എസ്.ടി.സി റിയാസ്, റഫീഖ് മഞ്ചേരി, മുജീബ് ഉപ്പട, തെന്നല മൊയ്തീൻ കുട്ടി, ഷറഫു പുളിക്കൽ, അഡ്വ. അനീർ ബാബു, ടി.പി മുഹമ്മദ്, സുൽത്താൻ, ജസീല മൂസ, റഹ്മത്ത് അഷ്‌റഫ്, ബിസിനസ്, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, നാസർ നെസ്റ്റോ, ഖാലിദ് വേങ്ങര, ഷബീർ എടവണ്ണ, ഷഫീർ തളപ്പിൽ, മുനീബ് പാഴൂർ, സുരേഷ് ലാൽ, ബിജു ജോസ്, മീഡിയ പ്രവർത്തകരായ ഷക്കീബ് കൊളക്കാടൻ, സുലൈമാൻ ഊരകം, റഹ്‌മ സുബൈർ എന്നിവർ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു. അബീർ ഘാസി, ഡോ. അഫ്സൽ, ഫാഹിദ്, ജാഫർ സാദത്ത്, അബ്ദുൽ സലാം, അദീബ്, നജീബ്, കമറുദ്ധീൻ, അമൽ, അൻഷാദ്, റഫീഖ് പന്നിയങ്കര എന്നിവർ പരിപാടി നിയന്ത്രിച്ചു.
സാധാരണക്കാർക്ക് സാധ്യമാകുന്ന ചിലവിൽ മലയാളി നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ജനറൽ മെഡിസിൻ തുടങ്ങി അത്യാധുനിക മിഷിനറികളുടെ സഹായത്തോടെ അതിനൂതന ചികിത്സ ഇവിടെ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. പൾമനോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്, ഇന്റേർണൽ മെഡിസിൻ, ജനറൽ മെഡിസിൻ, ഓർത്തോഡോണ്ടിക്, ജനറൽ ഡെന്റൽ ട്രീറ്റ് മെന്റ്, അൾട്രാസൗണ്ട് സ്‌കാനിംങ്, എക്സറേ, ലബോറട്ടറി, ഫാർമസി എന്നീ ഡിപ്പാർട്മെന്റുകളുടെ സേവനവും ഇവിടെ ലഭ്യമാണ്.
അതോടൊപ്പം ഗൈനക്കോളജി, പീഡിയാട്രിക്, സ്കിൻ ആൻഡ് കോസ്‌മെറ്റോളജി, ഇ.എൻ.ടി വിഭാഗങ്ങളും ഒപ്റ്റിക്കൽ സെന്ററും ഉടൻതന്നെ പ്രവർത്തനമാരംഭിക്കുമെന്നും ഇഖാമ മെഡിക്കൽ, ഡ്രൈവിംങ് ലൈസൻസ് മെഡിക്കൽ, ബലദിയ്യ മെഡിക്കൽ എന്നിവയും കുറഞ്ഞ നിരക്കിൽ അതിവിശാലമായ പാർക്കിംങ് സൗകര്യത്തോടുകൂടി ഒരുക്കിയിട്ടുണ്ടെന്ന് ഇസ്മ മാനേജിങ് ഡയറക്ടർ വി.എം അഷ്‌റഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

