സാബു വെള്ളാരപ്പിള്ളിക്ക് 'പ്രവാസി' യാത്രയയപ്പ് നൽകി
text_fieldsസാബുവെള്ളാരപ്പിള്ളിക്ക് ‘പ്രവാസി’ പടിഞ്ഞാറൻ മേഖല കമ്മിറ്റിയുടെ ഉപഹാരം അബ്ദുറഹീം ഒതുക്കുങ്ങൽ നൽകുന്നു
ജിദ്ദ: രണ്ടരപ്പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന സാമൂഹിക സന്നദ്ധ പ്രവർത്തകനും പ്രവാസി സാംസ്കാരിക വേദി നാഷനൽ കമ്മിറ്റിയംഗവുമായ സാബു വെള്ളാരപ്പിള്ളിക്ക് പ്രവാസി പടിഞ്ഞാറൻ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദ ഹംദാനിയയിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡൻറ് അബ്ദുറഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി, സെക്രട്ടറി ഷഫീഖ് മേലാറ്റൂർ, കമ്മിറ്റിയംഗങ്ങളായ അഡ്വ. നസിറുദ്ദീൻ ഇടുക്കി, സി.എച്ച്. ബഷീർ എന്നിവർ സംസാരിച്ചു. പ്രവാസി സാംസ്കാരിക വേദിയുടെ ഉപഹാരം പ്രസിഡൻറ് അബ്ദുറഹീം ഒതുക്കുങ്ങൽ, സാബു വെള്ളാരപ്പിള്ളിക്ക് ചടങ്ങിൽ സമ്മാനിച്ചു. കമ്മിറ്റി സെക്രട്ടറി സിറാജ് താമരശ്ശേരി സ്വാഗതം പറഞ്ഞു. സാബു വെള്ളാരപ്പിള്ളി മറുപടിപ്രസംഗം നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

