സബീന സാലിയുടെ ‘ലയാലി’ പ്രകാശനം
text_fieldsസബീന എം. സാലിയുടെ ‘ലയാലി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രഫസർ പി.കെ. പോക്കർ പ്രകാശനം ചെയ്യുന്നു
റിയാദ്: സൗദിയിൽ പ്രവാസിയായ എഴുത്തുകാരി സബീന എം. സാലിയുടെ പുതിയ കഥകളുടെ സമാഹാരം ‘ലയാലി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
കാലിക്കറ്റ് സർവകലാശാലയിലെ തത്ത്വചിന്ത വിഭാഗം പ്രഫസറും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ പി.കെ. പോക്കർ, ഷെറിൻ നസീറിന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ‘മാസ്’ സാഹിത്യവിഭാഗം കൺവീനർ ജിതേഷ് അവതാരകനായി.
കഥയെഴുത്തിെൻറ സൂക്ഷ്മതയും കൈയൊതുക്കവും കണക്കിലെടുക്കുമ്പോൾ ലയാലി എന്ന ഒറ്റ കഥ കൊണ്ട് മാത്രം കഥാലോകത്ത് എക്കാലത്തും നിലയുറപ്പിക്കാൻ സബീനക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ അജിത് കണ്ടല്ലൂർ പുസ്തകപരിചയം നടത്തി. ചിന്ത പബ്ലിക്കേഷൻ സോണൽ മാനേജർ സി.പി. രമേശ്, എഴുത്തുകാരൻ വെള്ളിയോടൻ, ചിരന്തന പബ്ലിക്കേഷൻ ഭാരവാഹി പുന്നക്കൻ മുഹമ്മദാലി എന്നിവർ സംസാരിച്ചു.സബീന എം. സാലി മറുഭാഷണം നടത്തി. ചിന്ത പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

