‘സാബിക് ടെക്നിക്കൽ മീറ്റിങ് 2025’ സമാപിച്ചു
text_fields‘സാബിക് ടെക്നിക്കൽ മീറ്റിങ് 2025’ പരിപാടിയിൽനിന്ന്
ജുബൈൽ: ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ നടന്ന ‘സാബിക് ടെക്നിക്കൽ മീറ്റിങ് 2025’ സമാപിച്ചു. ‘സുസ്ഥിര ഭാവിക്കായുള്ള നൂതന സാങ്കേതിക വിദ്യകൾ’ എന്ന പ്രമേയം ആസ്പദമാക്കി സാബിക്കിന്റെ ജുബൈൽ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന സമ്മേളനത്തിൽ ആഗോള പെട്രോ കെമിക്കൽ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികൾ പങ്കെടുത്തു.
ഇതിനോടനുബന്ധിച്ച് നടന്ന പ്രദർശനത്തിൽ 480ലധികം ചെറുകിട, വൻകിട കമ്പനികളും 50ലധികം രാജ്യങ്ങളിൽനിന്നുള്ള 35,000ലധികം സന്ദർശകരും എത്തിച്ചേർന്നു. വിവിധ കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയ സാങ്കേതിക രംഗത്തെ വികസന മാതൃകകൾ പ്രദർശനത്തിൽ അവതരിപ്പിച്ചു.
സുസ്ഥിര സാങ്കേതിക വിദ്യകളുടെ വികസനത്തിനും പെട്രോ കെമിക്കൽ വ്യവസായത്തിലെ പുതിയ ആശയങ്ങളുടെ കൈമാറ്റത്തിനും ഒരു പ്രധാന വേദിയായി മാറി ഈ സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

