Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിരവധി അറബ്​...

നിരവധി അറബ്​ കുടുംബങ്ങൾ കേരള യാത്ര റദ്ദാക്കി

text_fields
bookmark_border
നിരവധി അറബ്​ കുടുംബങ്ങൾ കേരള യാത്ര റദ്ദാക്കി
cancel

റിയാദ്​: ശബരിമലയുടെ പേരിൽ തെരുവുകൾ കലുഷിതമായത്​ കേരള വിനോദ സഞ്ചാര മേഖലക്ക്​ തിരിച്ചടിയാകുന്നു. കലാപത്തെ കു റിച്ച്​ അറിഞ്ഞ്​ കുടുംബങ്ങളുൾപ്പെടെ നിരവധി അറബ്​ വിനോദസഞ്ചാരികൾ യാത്ര റദ്ദാക്കി. ടൂർ ഒപറേറ്റിങ്​ രംഗത്ത്​ പ ്രവർത്തിക്കുന്നവർ നൽകുന്ന സൂചന​ ഇൗ സാഹചര്യം കേരള ടൂറിസത്തിന്​ വൻതോതിൽ തിരിച്ചടിയാവുമെന്നാണ്​. ലോക മാധ്യമങ ്ങളിൽ വാർത്തകൾ വന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അക്രമ വീഡിയോകളുമാണ്​ അറബ്​ സഞ്ചാരികളെ ഭയപ്പെടുത്തുന ്നത്​.

കേരളം ഒട്ടും സുരക്ഷിതമല്ലാതായി എന്നാണ്​ ബുക്കിങ്​ റദ്ദാക്കാൻ സൗദി കുടുംബങ്ങൾ കാരണമായി പറഞ്ഞതെന്ന്​ ട്രാവൽ ഏജൻസി വൃത്തങ്ങൾ പറഞ്ഞു. കലുഷിത സാഹചര്യത്തില്‍ കൊച്ചിയിലും കേരളത്തി​​​െൻറ ഇതര പ്രദേശങ്ങളിലുമുള്ള സൗദി പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയതും ഇൗ പശ്ചാത്തലത്തിലാണ്​. അക്രമവും പ്രതിഷേധവും നടക്കുന്ന പ്രദേശങ്ങളിലേക്ക് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും എന്തെങ്കിലും അടിയന്തിര സഹായം ആവശ്യമുള്ളവർ 00919892019444 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കോണ്‍സുലേറ്റ് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്​തമാക്കുകയായിരുന്നു. ഇതു കൂടിയായതോടെ ആശങ്ക പെരുകി. കേരളത്തിലേക്ക്​ പോകാൻ ബുക്കിങ്ങ്​ നടത്തിയ നിരവധി സൗദി കുടുംബങ്ങൾ യാത്ര റദ്ദാക്കി​. പകരം തെരഞ്ഞെടുത്ത്​ ശ്രീലങ്കയും ഇന്തോനേഷ്യയുമാണ്​.

15 ദിവസത്തെ ഇടക്കാല അവധി സൗദി സ്​കൂളുകളിൽ ഇൗയാഴ്​ചയാണ്​ ആരംഭിച്ചത്​. സീസൺ നോക്കിയാണ്​ പല കുടുംബങ്ങളും കേരളത്തിലേക്ക്​ വിനോദ സഞ്ചാരം ഏർപ്പാടാക്കുന്ന ഏജൻസികളിൽ മുൻകൂട്ടി ബുക്ക്​ ചെയ്​തിരുന്നത്​. ഇൗ ദിവസങ്ങളിൽ കേരളത്തിൽ പോകാൻ ബുക്ക്​ ചെയ്​ത 23 സൗദി കുടുംബങ്ങളിൽ 18 പേരും പിന്മാറിയെന്നും ശ്രീല​ങ്കയിലേക്ക്​ ടിക്കറ്റ്​ മാറ്റിയെന്നും റിയാദിലെ സിന്ദ്​ ബാദ്​ ട്രാവൽ ഏജൻസി ടൂർ കോ ഒാർഡിനേറ്റർ റാഫി പാങ്ങോട്​ പറഞ്ഞു. ഇതേ അവസ്ഥയാണ്​ തങ്ങളും നേരിടുന്നതെന്ന്​​ റിയാദിലെ മറ്റൊരു ഏജൻസിയായ അൽഅർഖാൻ ട്രാവൽസിലെ ഉദ്യോഗസ്​ഥൻ ഷെബിൻ പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, മൂന്നാർ, തേക്കടി തുടങ്ങിയ പാക്കേജുകളാണ്​ ഇവരെല്ലാം തെരഞ്ഞെടുത്തിരുന്നത്​. അറബികൾക്ക്​ ഏറെ പ്രിയങ്കരമാണ്​ ഇൗ സ്ഥലങ്ങൾ. കേരളത്തി​​​​െൻറ കാലാവസ്ഥയും പ്രകൃതി രമണീയതയും സമാധാനാന്തരീക്ഷവുമെല്ലാമാണ്​ ഇഷ്​ടത്തിന്​ കാരണം. അതെല്ലാം പഴങ്കഥയാകുമോ എന്ന ആശങ്ക കനക്കുകയാണ്​.

കഴിഞ്ഞ കുറെ വർഷങ്ങളായി അറബ്​ വിനോദ സഞ്ചാരികൾക്ക്​ കേരളം ഏറ്റവും പ്രിയപ്പെട്ട ടൂറിസം ഡെസ്​റ്റിനേഷനുകളിലൊന്നാണ് കേരളം​. അവധിക്കാലം ചെലവഴിക്കാൻ കേരളം തെരഞ്ഞെടുക്കുന്ന സൗദി കുടുംബങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചിരുന്നു.​ ഇൗ കാലയളവിൽ തന്നെ കേരളത്തിൽ ഹെൽത്ത്​ ടൂറിസം വികസിച്ചതും ഒഴുക്ക്​ വർധിക്കാനുള്ള കാരണമായി. എന്നാൽ കഴിഞ്ഞ വർഷത്തെ നിപ്പ വൈറസ്​ ബാധയും പിന്നീടുണ്ടായ വെള്ളപ്പൊക്ക ദുരന്തവും പിന്നോട്ടടിക്ക്​ കാരണമായി. കേരളത്തെ ലക്ഷ്യമാക്കിയ ഗൾഫ്​ രാജ്യങ്ങളിലെ ടൂർ കമ്പനികളെല്ലാം ഇതി​​​​െൻറ പ്രത്യാഘാതം നേരിട്ടു. അതിൽ നിന്ന്​ ഒന്ന്​ കരകയറി വരു​േമ്പാഴേക്കും​ ശബരിമല വിധിയുടെ പേരിലെ കലാപാന്തരീക്ഷം രൂപപ്പെട്ടു. അടിക്കടിയുണ്ടാകുന്ന ഹർത്താലുകളും തെരുവിലെ കാലുഷ്യങ്ങളും കേരളം സുരക്ഷിതമല്ലെന്നും യാത്രക്ക്​ അനുയോജ്യമല്ലെന്നുമുള്ള ധാരണയാണുണ്ടാക്കുന്നത്​. ഇൗ അവസ്ഥ തുടർന്നാൽ എല്ലാ നിലക്കും കേരളം പിന്നോട്ടടിക്കപ്പെടും എന്ന വികാരം പങ്കുവെക്കുകയാണ്​ പ്രവാസി മലയാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsSabarimala News
News Summary - sabarimala-saudi-gulf news
Next Story