'സഅദിയ്യ' അൽഅഹ്സ കമ്മിറ്റിക്ക് പുതിയ സാരഥികൾ
text_fieldsശറഫുദ്ദീൻ സഅദി (പ്രസി.), മുഹമ്മദ് ശാഫി ഹാജി കുദിർ (ജന. സെക്ര.), ജമാൽ നൂഞ്ഞേരി കണ്ണൂർ (ട്രഷ.)
അൽഅഹ്സ: കാസർകോട് ജാമിഅ സഅദിയ അറബിയയുടെ സൗദി അൽഅഹ്സ കമ്മിറ്റിക്ക് പുതിയ നേതൃത്വം.
വാർഷിക ജനറൽ ബോഡി യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് ശറഫുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ സഅദി (പ്രസി.), മുഹമ്മദ് ശാഫി ഹാജി കുദിർ (ജന. സെക്ര.), ജമാൽ നൂഞ്ഞേരി കണ്ണൂർ (ട്രഷ.), ഇബ്രാഹിം സഅദി മച്ചമ്പാടി, ഉമർ കോട്ടയിൽ കൊണ്ടോട്ടി (വൈ. പ്രസി.), അബ്ദുസ്സലാം പ്രവാസി, ഉനൈസ് എർമാളം (സെക്ര.), ഹാരിസ് കാജൂർ, അബൂബക്കർ മൊഗ്രാൽ, ഇസ്മാഈൽ ബാവ മഞ്ചേശ്വരം, അസീസ് ഹാജി ആത്തൂർ, അസ്റു ബജ്പെ, ജമാൽ ഉളിയത്തടുക്ക, അബൂബക്കർ കില്ലൂർ, മൂസ ഹാജി കടമ്പാർ, ശരീഫ് സഖാഫി, അബു ത്വാഹിർ, അഷ്ഫാഖ് ഗുഡ്ഡ കേരി, ഹാരിസ് പുണ്ടൂർ, സിറാജ് കോട്ടക്കൽ, നൗഷാദ് കുഞ്ചത്തൂർ, ഇസ്ഹാഖ് പജീർ, ഇഖ്ബാൽ ഗുൽവാടി, റഫീഖ് പള്ളപ്പടി, ആരിഫ് മനാൽ, ശംസു ഗാറ, ബഷീർ അഡ്കാർ, ഹഖീം വേങ്ങര, ഹുസൈൻ ഉജംപദവ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരടങ്ങിയ പുതിയ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. അഹമദ് സഅദി ചട്ടഞ്ചാൽ, നൗഷാദ് അമാനി ചേരൂർ, മൻസൂർ സഅദി മച്ചമ്പാടി എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
നൗഷാദ് അമാനി നിർദേശിച്ച പാനൽ അബൂബക്കർ മൊഗ്രാൽ യോഗത്തിൽ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ശാഫി കുദിർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹിം സഅദി, അബ്ദുൽ അസീസ് ആത്തൂർ, ഇസ്ഹാഖ് പജീർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും മൻസൂർ സഅദി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

