സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത്  ഭവനത്തില്‍ നിന്ന് -ഡോ. വിനീത

11:03 AM
14/05/2018

ജിദ്ദ: സ്ത്രീ സുരക്ഷ ഉറപ്പാക്കൽ സ്വന്തം ഭവനത്തില്‍ നിന്ന്​ തുടങ്ങ​ണമെന്ന്​ ഡോ. വിനീത പിള്ള.  ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന വനിതകള്‍ക്കും ഭവനങ്ങളില്‍ ബോധവല്‍ക്കര ക്ലാസുകൾ നൽകണം. പത്തനംതിട്ട ജില്ലാ സംഗമം നടത്തിയ വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രസിഡൻറ് ആശ സാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബിജി സജി,  സുനു സജി, പ്രിയ സഞ്ജയ്‌, അനില മാത്യു, സുശീല ജോസഫ്‌ എന്നിവര്‍ സംസാരിച്ചു.  

കലാസന്ധ്യയിയില്‍ ജോബി ടി. ബേബി , ഹരിപ്രിയ ജയകുമാര്‍, അഞ്ജു നവീന്‍, ദിവ്യ മനു, ആഷ്​ലി അനില്‍, ജോവാന തോമസ്‌, രോഹ ന്‍തോമസ്‌, അസ്മ സാബു, ആര്‍ദ്ര അജയകുമാര്‍ , ശ്രീലക്ഷ്മി സഞ്ജയ്‌, പ്രീത അജയകുമാര്‍, നാദിയ നൗഷാദ് , സ്നേഹ ജോസഫ്, നന്ദ ജയകുമാര്‍, ശ്രേയ ജോസഫ്‌, ചിത്ര മനു, നന്ദിക ജയകുമാര്‍, സാറ ജോസഫ്​ എന്നിവർ വിവിധ പരിപാടിക  ള്‍അവതരിപ്പിച്ചു.

ചടങ്ങില്‍പ ത്തനംതിട്ട ജില്ലാ സംഗമം ‘വനിത ഓഫ് ഇയര്‍’ അവാര്‍ഡ് ആശാസാബുവിന് ഡോ. വിനിതപിള്ള കൈമാറി. എബി ചെറിയാന്‍ മാത്തൂര്‍, അയൂബ്പന്തളം, വർഗീസ് ഡാനിയല്‍, റോയ് ടി. ജോഷ്വ , അലിതേക്കുതോട്, സന്തോഷ്‌ ജി. നായര്‍, സാബുമോന്‍ പന്തളം, സഞ്ജയന്‍ നായര്‍, സജി കുറുങ്ങാട്ട്​,  തക്ബീർ പന്തളം, ജയൻ നായര്‍, മനുപ്രസാദ്, മാത്യു തോമസ്‌ കടമ്മനിട്ട, അനിൽ ജോണ്‍, അനില്‍കുമാർ പത്തനംതിട്ട, അലന്‍മാത്യു തോമസ്‌ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

Loading...
COMMENTS