Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​ഹി​ത്യ​ര​ച​ന...

സാ​ഹി​ത്യ​ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ ആ​രെ​യും  ഭ​യ​ക്കു​ന്നി​ല്ല –ക​ഥാ​കൃ​ത്ത് എ​സ്. ഹ​രീ​ഷ് 

text_fields
bookmark_border
സാ​ഹി​ത്യ​ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ ആ​രെ​യും  ഭ​യ​ക്കു​ന്നി​ല്ല –ക​ഥാ​കൃ​ത്ത് എ​സ്. ഹ​രീ​ഷ് 
cancel

ജു​ബൈ​ൽ: ജീ​വി​ത​ത്തി​ൽ ഭ​യ​മു​ള്ള ആ​ളാ​ണെ​ങ്കി​ലും സാ​ഹി​ത്യ​ര​ച​ന​യി​ൽ ആ​രെ​യും ഭ​യ​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് എ​സ്. ഹ​രീ​ഷ്. ജു​ബൈ​ൽ ന​വോ​ദ​യ  വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഹ​രീ​ഷി​നൊ​പ്പം’ ഓ​ൺ​ലൈ​ൻ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​യ​ന​ക്കാ​ര​ൻ സാ​ഹി​ത്യ​സൃ​ഷ്​​ടി​യെ  എ​ങ്ങ​നെ മ​ന​സ്സി​ലാ​ക്കു​ന്നു എ​ന്ന​ത് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ഒ​ന്നാ​ണെ​ന്ന്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും എ​ഴു​തു​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്നി​ല്ല. പ​േ​ക്ഷ, ധാ​രാ​ളം വാ​യി​ക്കു​മാ​യി​രു​ന്നു. 

 പ​ഠ​ന​മെ​ല്ലാം ക​ഴി​ഞ്ഞ്​ 28ാമ​ത്തെ വ​യ​സ്സി​ൽ ഒ​രി​ക്ക​ൽ കോ​ട്ട​യം ലൈ​ബ്ര​റി​യി​ൽ ഇ​രു​ന്ന​പ്പോ​ഴാ​ണ് എ​ഴു​ത്താ​ണ് ത​​െൻറ വ​ഴി​യെ​ന്ന ചി​ന്ത​യു​ണ്ടാ​യ​ത്. അ​വി​ടെ​വെ​ച്ചു​ത​ന്നെ ആ​ദ്യ  ക​ഥ​യാ​യ ‘മി​ഷ എ​ന്ന ക​ടു​വ​ക്കു​ട്ടി’ എ​ഴു​തി. ഏ​താ​നും കൃ​തി​ക​ൾ​ക്ക് ശേ​ഷം കു​റെ​നാ​ൾ എ​ഴു​താ​തി​രു​ന്നു. പി​ന്നീ​ട്​ വീ​ണ്ടും മ​ട​ങ്ങി​വ​ന്നു. എ​ഴു​ത്ത് ഇ​നി​യും മാ​റാ​നു​ണ്ട്.  മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ ശ്രേ​ഷ്ഠ​ത മ​ന​സ്സി​ലാ​ക്കാ​ൻ കോ​വി​ഡു​കാ​ലം കൊ​ണ്ട് സാ​ധി​ച്ചെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘മീ​ശ’ എ​ന്ന നോ​വ​ലി​​െൻറ പേ​രി​ലാ​ണ് എ​സ്‌. ഹ​രീ​ഷ്  പ്ര​ശ​സ്​​ത​നെ​ങ്കി​ലും അ​ത് അ​ദ്ദേ​ഹ​ത്തി​​െൻറ മി​ക​ച്ച ക​ഥ​ക​ളെ കാ​ണാ​തെ പോ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​താ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സാ​ഹി​ത്യ​കാ​ര​ൻ പി.​ജെ.​ജെ.  ആ​ൻ​റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

ക​ഥ​ക​ളെ ഹൃ​ദ്യ​വും ര​മ​ണീ​യ​വു​മാ​യ രൂ​പ​ക​ങ്ങ​ളാ​യി ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ൽ ഹ​രീ​ഷ് മു​ന്നി​ൽ​നി​ൽ​ക്കു​ന്നു. നി​ര്യാ​ത​രാ​യി, ആ​ദം, മാ​വോ​യി​സ്​​റ്റ്​  തു​ട​ങ്ങി​യ ക​ഥ​ക​ളി​ൽ ഈ ​പ്രാ​ഗ​ല്​​ഭ്യം തി​ള​ങ്ങു​ന്നു. കു​ട്ട​നാ​ട​ൻ മൊ​ഴി​വ​ഴ​ക്ക​ങ്ങ​ൾ, ച​രി​ത്ര​പ​ര​ത, ഗ്രാ​മീ​ണ​പ​ദ​ങ്ങ​ളു​ടെ വീ​ണ്ടെ​ടു​പ്പ്, ആ​ഴ​മു​ള്ള സ​മ​ഗ്ര​വീ​ക്ഷ​ണം ഇ​വ​യെ​ല്ലാം  ഹ​രീ​ഷി​​െൻറ ക​ഥ​ക​ളു​ടെ മി​ക​വ് പെ​രു​പ്പി​ക്കു​ന്ന​വ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

ശ്രീ​ഹ​ന വി​നോ​ദ്, ലി​ൻ​ഷ പ്ര​ജീ​ഷ്, സ​ഫീ​ന താ​ജ്, ഷം​ന ഷൈ​ജു, ജ​യ​പ്ര​കാ​ശ്, സൗ​മ്യ  മേ​നോ​ൻ, ഷാ​ഹി​ദ ഷാ​ന​വാ​സ്, പ്ര​ജീ​ഷ്, ലു​ക്ക് മാ​ൻ, മു​കു​ന്ദ്, എ.​കെ. അ​സീ​സ്, ജേ​ക്ക​ബ്, സാ​ബു, ബാ​പ്പു തേ​ഞ്ഞി​പ്പ​ലം, നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, ജ​യ​ൻ ത​ച്ച​മ്പാ​റ, നൗ​ഷാ​ദ്,  ല​ക്ഷ്മ​ണ​ൻ, ആ​ശാ മു​ര​ളി, ബ​ഷീ​ർ വാ​രോ​ട്, ഷാ​ന​വാ​സ്, ര​ഞ്​​ജി​ത്ത്, അ​നീ​ഷ്, അ​മ​ൽ ഹാ​രി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ര​മേ​ശ് പ​യ്യ​ന്നൂ​ർ നാ​ട​ൻ പാ​ട്ട് ആ​ല​പി​ച്ചു. ഉ​മേ​ഷ്  ക​ള​രി​ക്ക​ൽ അ​വ​താ​ര​ക​നാ​യി​രു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsS Hareesh
News Summary - s hareesh-saudi-gulf news
Next Story