സിറിയന്‍ പ്രതിപക്ഷ സംഘം നേതാവ് റിയാദില്‍
text_fieldsറിയാദ്: സൗദിയന്‍ പ്രതിപക്ഷ പോരാളി വിഭാഗത്തിന്‍െറ കോ ഓഡിനേറ്റര്‍ ഡോ. റിയാദ് ഹജ്ജാബ് സൗദിയിലത്തെി. സൗദി വിദേശകാര്യ മന്ത്രി ആദല്‍ അഹ്മദ് അല്‍ജുബൈറുമായി അദ്ദേഹം റിയാദില്‍ കൂടിക്കാഴ്ച നടത്തി. കസാഖിസ്താന്‍ തലസ്ഥാനത്ത് 23ന് നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചയുടെ മുന്നോടിയായാണ് ചര്‍ച്ച. റഷ്യ, തുര്‍ക്കി, ഇറാന് എന്നീ രാജ്യങ്ങളുടെ ശ്രമഫലമായി അസ്താന നഗരത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഭൂരിപക്ഷം പോരാളി വഭാഗങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം സിറിയയില്‍ നടക്കുന്ന സംഭവവികാസങ്ങളും സുരക്ഷാസഹചര്യങ്ങളും ഇരു നേതാക്കളും വിലയിരുത്തി. സൗദി വിദേശകാര്യ മന്ത്രാലയ അണ്ടര്‍സെക്രട്ടറി അംബാസഡര്‍ ഡോ. ആദില്‍ മര്ദാദ്, വിശേകാര്യ മന്ത്രിയുടെ ഓഫീസ് മേധാവി അംബാസഡര്‍ ഖാലിദ് അല്‍അന്‍ഖരി, അലി അല്ഹംദാന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
