Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ...

സൗദിയിൽ വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത്​ സ്​​ത്രീ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടി

text_fields
bookmark_border
സൗദിയിൽ വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത്​  സ്​​ത്രീ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടി
cancel

റി​യാ​ദ്​: സൗ​ദി വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത്​ സ​്​​ത്രീ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി റി​പ്പേ ാ​ർ​ട്ട്. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് (ഗ​സ്​​റ്റാ​റ്റ്) ന​ട​ത്തി​യ സ​ർ​വേ​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തി​​െൻറ ടൂ​റി​സം മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സൗ​ദി സ്ത്രീ​ക​ളു​ടെ എ​ണ്ണം 20,732 ആ​യി ഉ​യ​ർ​ന്നു. ‘സ​ർ​വേ ഓ​ഫ് ടൂ​റി​സം എ​സ്​​റ്റാ​ബ്ലി​ഷ്‌​മ​െൻറ്​​സ്​’ എ​ന്ന​പേ​രി​ൽ ന​ട​ത്തി​യ സ​ർ​വേ പ്ര​കാ​രം 5,52,556 പേ​ർ ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത്​ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. അ​തി​ൽ 22.3 ശ​ത​മാ​നം പേ​ർ സ്വ​ദേ​ശി​ക​ളാ​ണ്.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ സ്വ​​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 3.1 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തെ ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 72,389 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 250 മു​ത​ൽ 5000 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 941 ആ​ണ്. അ​​തു​പോ​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, ആ​നു​കൂ​ല്യ​ങ്ങ​ൾ, ക​മീ​ഷ​ൻ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യി​ൽ 4.1 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. ടൂ​റി​സം രം​ഗ​ത്തെ പ​ല​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​വും 4.6 ശ​ത​മാ​നം വ​ർ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsryd femails in tourism
News Summary - ryd femails in tourism-saudi-gulf news
Next Story