റയാൻ ഏരിയ കെ.എം.സി.സി ഇഫ്താർ സംഗമം
text_fieldsജിദ്ദ റയാൻ ഏരിയ കെ.എം.സി.സി ഇഫ്താർ സംഗമത്തിൽ
അബൂബക്കർ അരിമ്പ്ര സംസാരിക്കുന്നു
ജിദ്ദ: റയാൻ ഏരിയ കെ.എം.സി.സി ഇഫ്താർ സംഗമം ശറഫിയ ഫദ്ൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. രണ്ട് സെക്ഷനുകളിലായി നടന്ന ഇഫ്താർ സംഗമത്തിലെ ആദ്യ സെക്ഷൻ കെ.എം.സി.സി നാഷനൽ കമ്മിറ്റി അംഗം നസീർ വാവ കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
റയാൻ ഏരിയ കെ.എം.സി.സി ഉപാധ്യക്ഷൻ റഫീഖ് പന്തല്ലൂർ അധ്യക്ഷത വഹിച്ചു. ഹഫീസ് ഫൈസി മൂത്തേടം ക്ലാസെടുത്തു. സെക്രട്ടറി സുബൈർ വട്ടോളി സ്വാഗതവും ജവാദ് ഹസ്സൻ എടത്തനാട്ടുകര നന്ദിയും പറഞ്ഞു. രണ്ടാം സെക്ഷൻ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ഏരിയ ചെയർമാൻ ബേബി നീലാമ്പ്ര, ഡോ. സലാഹുദ്ദീൻ, പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡൻറ് ടി.പി. ശുഐബ്, ഫദ്ൽ അബ്ദുൽറഹ്മാൻ, ഏരിയ ഭാരവാഹികളായ റസാഖ് ഇൻഡോമി, ജാബിർ ചങ്കരത്ത് എന്നിവർ സംസാരിച്ചു.
ട്രഷറർ മജീദ് അഞ്ചച്ചവിടി സ്വാഗതവും സെക്രട്ടറി സാബിർ പാണക്കാട് നന്ദിയും പറഞ്ഞു. സുനൈന സുബൈർ, സമീർ കക്കാംമൂല, ശിഹാബ് കിഴിശ്ശേരി, ജംഷിദ് ബാബു, സജ്ന ശുഐബ്, എ.പി. അഫ്സൽ, മുജീബ് പാണക്കാട്, സാജിദ് ബാബു പൂങ്ങോട്, ഫൈറൂസ് കരുളായി, ഷബീർ അങ്ങാടിപ്പുറം, ഹസീന മഹ്മൂദ് വണ്ടൂർ, നഷീദ ശിഹാബ് പുൽപാടൻ, അബു നിയാസ് വാഴക്കാട്, കോയ മലയിൽ, റഷീദ് അരിപ്ര, ഫൈറൂസ റഫീഖ് തുവ്വൂർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

