റുവൈസ് കെ.എം.സി.സി അൽബഹ വിനോദയാത്ര സംഘടിപ്പിച്ചു
text_fieldsറുവൈസ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച അൽബഹ വിനോദയാത്രയിൽ പങ്കെടുത്തവർ
ജിദ്ദ: ദേശീയ ദിനാഘോഷ ഭാഗമായി റുവൈസ് ഏരിയ കെ.എം.സി.സി അൽബഹയിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. രാവിലെ റുവൈസിൽ നിന്നും പുറപ്പെട്ട സംഘം അടുത്ത ദിവസം പുലർച്ചെ ജിദ്ദയിൽ മടങ്ങിയെത്തി.
യാത്രക്കാരിൽ ചിലരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ യാത്ര ആസ്വാദ്യകരമാക്കി. റുവൈസ് കെ.എം.സി.സി വർക്കിങ് കമ്മിറ്റി അംഗവും എഴുത്തുകാരനുമായ എ.പി. അൻവർ വണ്ടൂർ നയിച്ച ക്വിസ് മത്സരം ഏറെ വിജ്ഞാനപ്രദമായി.
റുവൈസ് ഏരിയ കെ.എം.സി.സി ഭാരവാഹികളായ മുഹ്ദാർ തങ്ങൾ കാളികാവ്, മുഹമ്മദ് റഫീഖ് പന്താരങ്ങാടി, മുസ്തഫ ആനക്കയം, ശരീഫ് മുസ്ലിയാരങ്ങാടി, സലീം കരിപ്പോൾ, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

