റൂവി കെ.എം.സി.സി റഫീഖ് ശ്രീകണ്ഠപുരം പ്രസി, അമീർ കാവനൂർ ജന. സെക്ര
text_fieldsറഫീഖ് ശ്രീകണ്ഠപുരം, അമീർ കാവനൂർ, മുഹമ്മദ് വാണിമേൽ, സുലൈമാൻകുട്ടി തൃക്കരിപ്പൂർ
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി റൂവി ഏരിയ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം റൂവി എം.ആർ.എ ഹോട്ടൽ ഹാളിൽ നടന്നു. മസ്കത്ത് കെ.എം.സി.സി സെക്രട്ടറി അഷ്റഫ് കിണവക്കൽ ഉൽഘാടനം ചെയ്തു.
റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അമീർ കാവനൂർ 22-24 ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകൾ ട്രഷറർ മുഹമ്മദ് വാണിമേൽ അവതരിപ്പിച്ചു പുതിയ മെംബർഷിപ്പ് അടിസ്ഥാനത്തിലുള്ള 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപവത്കരണത്തിന് കേന്ദ്ര കമ്മിറ്റി നേതാക്കളായ വാഹിദ് ബർക്ക റിട്ടേണിങ് ഓഫിസറായും ഉസ്മാൻ പന്തല്ലൂർ നിരീക്ഷകനായും നേതൃത്വം നൽകി.
ഹാഷിം ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മസ്കത്ത് കെ.എം.സി.സി ട്രഷറർ പി ടി കെ ഷമീർ , സെക്രട്ടറി ഷമീർ പാറയിൽ തുടങ്ങിയവർ സംസാരിച്ചു
ഭാരവാഹികൾ: സുലൈമാൻകുട്ടി തൃക്കരിപ്പൂർ (അഡ്വൈസറി ബോർഡ് ചെയർമാൻ ), മുസമ്മിൽ അത്താഴകുന്ന് (വൈസ് ചെയർമാൻ ) റഫീഖ് ശ്രീകണ്ഠപുരം (പ്രസി), അമീർ കാവനൂർ ( ജന.സെക്ര), മുഹമ്മദ് വാണിമേൽ ( ട്രഷ), നൗഫൽ അരീക്കര, അബ്ദുല്ല ചന്ദ്രിക, യു.കെ. നൗഫൽ, താജുദ്ദീൻ പള്ളിക്കര, മൊഹ്യുദ്ദീൻ കക്കടം, ഷാഹുൽ ഹമീദ് പൊതുവാച്ചേരി(വൈസ് പ്രസി), റൗഫ് മുറിച്ചാണ്ടി , അഫാൻ കുറ്റിച്ചിറ, ഉബൈദ് തളിപ്പറമ്പ് ഫാസിൽ മട്ടന്നൂർ , ഷാജഹാൻ തളിപ്പറമ്പ് ശരീഫ് തൃക്കരിപ്പൂർ (സെക്ര), മജീദ് പുതിയങ്ങാടി, യു.പി.എം. യൂസുഫ് (അഡ്വൈസറി ബോർഡ് അംഗങ്ങൾ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

