Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഷ്യ-യുക്രെയ്ൻ സംഘർഷം:...

റഷ്യ-യുക്രെയ്ൻ സംഘർഷം: വില വർധനയെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം ചർച്ച നടത്തി

text_fields
bookmark_border
റഷ്യ-യുക്രെയ്ൻ സംഘർഷം: വില വർധനയെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം ചർച്ച നടത്തി
cancel
Listen to this Article

ജുബൈൽ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വില വർധനയെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം ചർച്ച നടത്തി. വിലക്കയറ്റം ഉൾപ്പെടെ ആഗോള, പ്രാദേശിക വിപണികളിൽ യുക്രെയ്ൻ പ്രതിസന്ധിയുടെ ആഘാതം ചർച്ച ചെയ്യുന്നതിനായി സൗദി വാണിജ്യ മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിലാണ് ചർച്ച നടന്നത്. റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ഷിപ്പിങ്, ലോജിസ്റ്റിക് സേവനങ്ങളിൽ കുതിച്ചുചാട്ടമുണ്ടായി.

അടിസ്ഥാന ഉപഭോക്തൃ വസ്തുക്കളുടെയും ചരക്കുകളുടെയും വിലയും നിർമാണച്ചെലവും കുത്തനെ ഉയർന്നുവെന്നും ശില്പശാല വിലയിരുത്തി. 12 സർക്കാർ ഏജൻസികൾ, ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ്, ഭക്ഷ്യ-പാനീയ മേഖലയിൽ പ്രവർത്തിക്കുന്ന റീട്ടെയിലർമാരും മൊത്തവ്യാപാരികളും ഉൾപ്പെടെ 70 പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തതായി മന്ത്രാലയം അറിയിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്‍റെ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ സ്വകാര്യ മേഖല നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും അടിസ്ഥാന വസ്തുക്കളുടെ സംഭരണവുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളും തടസ്സങ്ങളും മറികടക്കാനുള്ള സർക്കാറിന്‍റെ നീക്കം വാണിജ്യ മന്ത്രി മാജിദ് അൽഖസ്സബി ഊന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jubailprice hiked
News Summary - Russia-Ukraine conflict: Saudi Ministry of Commerce discusses price hike
Next Story