Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂ​ത്ത് ഇ​ന്ത്യ​ക്ക്‌...

യൂ​ത്ത് ഇ​ന്ത്യ​ക്ക്‌ റ​ണ്ണേ​ഴ്സ് ട്രോ​ഫി

text_fields
bookmark_border
Youth India Soccer Club with Runners Trophy
cancel
camera_alt

റ​ണ്ണേ​ഴ്സ് ട്രോ​ഫി​യു​മാ​യി യൂ​ത്ത് ഇ​ന്ത്യ സോ​ക്ക​ർ ക്ല​ബ്

റി​യാ​ദ്: യൂ​ത്ത് ഇ​ന്ത്യ സോ​ക്ക​ർ ക്ല​ബാ​ണ്​ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ​ത്. വി​ജ​യ​കി​രീ​ട​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ൽ പ്ര​വാ​സി സോ​ക്ക​ർ സ്പോ​ർ​ട്ടി​ങ്ങാ​ണ് യൂ​ത്ത് ഇ​ന്ത്യ​യു​ടെ കി​രീ​ട സ്വ​പ്ന​ങ്ങ​ൾ​ക്ക് ആ​ഘാ​ത​മേ​ൽ​പി​ച്ച​ത്. റി​ഫ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ചേ​ലേ​മ്പ്ര റ​ണ്ണേ​ഴ്സ് ട്രോ​ഫി​യും ഗ​ൾ​ഫ് മാ​ധ്യ​മം മാ​നേ​ജ​ർ സ​ലീം മാ​ഹി കാ​ഷ് അ​വാ​ർ​ഡും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു. സെ​മി ഫൈ​ന​ലി​​ന്‍റെ​യും ഫൈ​ന​ലി​​ന്‍റെ​യും ഇ​ട​വേ​ള​യി​ൽ ന​ട​ന്ന വെ​റ്റ​റ​ന്‍റ്​ മ​ത്സ​ര​ത്തി​ൽ റി​യാ​ദ് ലെ​ജ​ൻ​ഡ്‌​സ് വി​ന്നേ​ഴ്സ് ട്രോ​ഫി​യും മീ​ഡി​യ വ​ൺ ലെ​ജ​ൻ​ഡ്സ് റ​ണ്ണേ​ഴ്സ് ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ൽ​ക​രീം പ​യ്യ​നാ​ട് ട്രോ​ഫി ന​ൽ​കി. ടൂ​ർ​ണ​മെ​ന്‍റ്​ റ​ഫ​റി​മാ​രാ​യ മാ​ജി​ദ്, അ​മീ​ർ, അ​ൻ​സാ​ർ, മ​ജീ​ദ്, ഷ​രീ​ഫ്, മു​സ്ത​ഫ മ​മ്പാ​ട് എ​ന്നി​വ​ർ​ക്കു​ള്ള ആ​ദ​ര​മാ​യി ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു. മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ബ​ഹു​മ​തി പ്ര​വാ​സി സോ​ക്ക​റി​ലെ ത​സ്‌​ലീ​മി​നാ​ണ്. ടോ​പ് സ്‌​കോ​റ​ർ ശ​ഫാ​ഹ​ത്തു​ല്ല​ക്ക്​ (പ്ര​വാ​സി) റി​ഫ ടെ​ക്നി​ക്ക​ൽ ചെ​യ​ർ​മാ​ൻ ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്​ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ റിം​ഷാ​ദി​ന്​ (യൂ​ത്ത് ഇ​ന്ത്യ) റി​ഫ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കു​ട്ട​ൻ ബാ​ബു ട്രോ​ഫി ന​ൽ​കി. മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ ഷാ​ഫി (യൂ​ത്ത് ഇ​ന്ത്യ), മി​ക​ച്ച ഗോ​ൾ ഹം​സ(​റി​യ​ൽ കേ​ര​ള) എ​ന്നി​വ​ർ​ക്ക് ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഫൈ​സ​ൽ കൊ​ല്ലം, ന​ബീ​ൽ പാ​ഴൂ​ർ എ​ന്നി​വ​ർ ട്രോ​ഫി സ​മ്മാ​നി​ച്ചു. ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ റി​യ​ൽ കേ​ര​ള​ക്ക് മീ​ഡി​യ വ​ൺ പ്രൊ​ഡ​ക്ഷ​ൻ ഹെ​ഡ് ഷാ​ജ​ഹാ​ൻ ട്രോ​ഫി ന​ൽ​കി.

ഐ.​ടി ആ​ൻ​ഡ്​ മീ​ഡി​യ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ഹ്ഫാ​ൻ, ഷ​രീ​ഫ്, അ​ൻ​വ​ർ, അ​ൻ​സീം, മു​ഹ്സി​ൻ, സാ​ലി​ഹ്, റു​വൈ​സ്, ഫി​ജാ​സ്, ഷാ​ഹു​ൽ, സു​ഹൈ​ൽ എ​ന്നി​വ​ർ​ക്ക്‌ ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി​യം​ഗം സ​ദ​റു​ദ്ദീ​ൻ കീ​ഴി​ശ്ശേ​രി മെ​ഡ​ലു​ക​ൾ ന​ൽ​കി. സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യ ആ​ഷി​ഖ്, സു​ഹൈ​ർ, നൗ​ഷാ​ദ്, ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​രെ ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി​യം​ഗം അം​ജ​ദ് അ​ലി ആ​ദ​രി​ച്ചു. മെ​ഡി​ക്ക​ൽ സ​പ്പോ​ർ​ട്ട് ന​ൽ​കി​യ ല​ത്തീ​ഫ്, ജാ​വേ​ദ് എ​ന്നി​വ​ർ​ക്ക് ക​മ്മി​റ്റി​യം​ഗം ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി ഫ​ല​കം സ​മ്മാ​നി​ച്ചു.

ഫൈ​ന​ൽ ച​ട​ങ്ങി​ൽ ‘മൗ​ലി​ക ഡാ​ൻ​സ് അ​ക്കാ​ദ​മി’​യി​ലെ കു​ട്ടി​ക​ൾ വ​ർ​ണാ​ഭ​മാ​യ നൃ​ത്ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. ഈ ​കു​ട്ടി​ക​ൾ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കൊ​റി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ച്ച നീ​തു നി​ഥി​ന് ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി​യു​ടെ ആ​ദ​ര ഫ​ല​ക​വും ക​ൺ​വീ​ന​ർ അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി കൈ​മാ​റി. ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​ൻ​ജി. അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​ട്ടി, ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി, തൗ​ഫീ​ഖ് റ​ഹ്​​മാ​ൻ, ആ​സി​ഫ് ക​ക്കോ​ടി, സു​ഹൈ​ൽ, റ​ഹ്​​മ​ത്ത് തി​രു​ത്തി​യാ​ട്, റി​ഫ അം​ഗ​ങ്ങ​ളാ​യ ഷ​രീ​ഫ് കാ​ര​ന്തൂ​ർ, നാ​സ​ർ മാ​വൂ​ർ, ജു​നൈ​സ് വാ​ഴ​ക്കാ​ട്, നൗ​ഷാ​ദ് ച​ക്കാ​ല, ഷ​രീ​ഫ് കാ​ളി​കാ​വ് എ​ന്നി​വ​ർ ര​ണ്ടു​നാ​ൾ നീ​ണ്ടു​നി​ന്ന ഫു​ട്ബാ​ൾ മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth IndiaSaudi ArabiaRunner's Trophy
News Summary - Runner's Trophy for Youth India
Next Story