Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാജിമാർക്ക് സേവനമൊരുക്കി ആർ.എസ്.സി വളന്റിയർമാർ സജീവമായി

text_fields
bookmark_border
rsc volunteers
cancel
camera_alt

മ​ക്ക​യി​ലെ​ത്തി​യ ശേ​ഷം ആ​ദ്യ വെ​ള്ളി​യാ​ഴ്ച മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ ജു​മു​അ​ക്കെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ർ.​എ​സ്.​സി വ​ള​ന്റി​യ​ർ​മാ​ർ കു​ട​ക​ൾ, പാ​ദ​ര​ക്ഷ​ക​ൾ, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യു​ന്നു

Listen to this Article

മക്ക: വിശുദ്ധ ഭൂമിയിലെത്തിയശേഷം ആദ്യ വെള്ളിയാഴ്ച മസ്ജിദുൽ ഹറാമിൽ ജുമുഅക്കെത്തിയ തീർഥാടകർക്ക് സേവനങ്ങളുമായി ആർ.എസ്.സി വളന്റിയർമാർ സജീവമായി.ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച രാവിലെ മുതൽതന്നെ വളന്റിയർമാർ രംഗത്തുണ്ടായിരുന്നു.

ബസ് സ്റ്റേഷനുകളിലും ഹറം പരിസരത്ത് അജ്‌യാദ്, ജർവാൽ, മർവ, ബാബ് അലി, അസീസിയ്യ ഭാഗങ്ങളിലും വളന്റിയർമാരുടെ സേവനം ലഭ്യമായി.

കനത്ത ചൂട് കാരണം പ്രയാസപ്പെടുന്ന തീർഥാടകർക്ക് കുടകൾ, പാദരക്ഷകൾ, ദാഹശമനത്തിന് കുടിവെള്ളം എന്നിവ വിതരണം ചെയ്തുമാണ് വളന്റിയർമാർ സേവന രംഗത്ത് സജീവമായത്. വഴിതെറ്റിയ ഹാജിമാർക്ക് വഴികാട്ടിയായും വളന്റിയർമാർ കർമരംഗത്തുണ്ടായിരുന്നു.

ചീഫ് കോഓഡിനേറ്റർ ജമാൽ മുക്കത്തിന്റെയും ക്യാപ്റ്റൻ ഷബീറിന്റെയും നേതൃത്വത്തിൽ വിവിധ ക്യാപ്റ്റന്മാരും നസീർ കൊടുവള്ളി, സലാം ഇരുമ്പുഴി, ഷക്കീർ ഖാലിദ്, ലത്തീഫ് സഖാഫി, ഫൈസൽ സഖാഫി, മുനീർ മേക്കാടൻ, നൗഫൽ തലശ്ശേരി, സിദ്ദീഖ് ആട്ടീരി, ഷാഫി മുസ്‌ലിയാർ, ജഹ്ഫർ, സഈദ് സഖാഫി അവേലം, ഹംസ കണ്ണൂർ എന്നിവർ ഹറം പരിസരങ്ങളിലും ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയയിൽ കോഓഡിനേറ്റർ സിറാജ് വില്യപ്പള്ളിയുടെയും ക്യാപ്റ്റൻ അലി കോട്ടക്കലിന്റെയും നേതൃത്വത്തിൽ അലവി, സഫ്‌വാൻ കൊടിഞ്ഞി, മുഹ്‌യിദ്ദീൻ, ഫി

റോസ് സഅദി, അൻവർ കാടാമ്പുഴ, ബഷീർ സഖാഫി മേപ്പയൂർ, ഹുസൈൻ ഹാജി, റഫീഖ്, സാലിസ്, മുസ്‍ലിഹ്‌ തുടങ്ങിയവരും വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSC volunteers were active in providing services to the pilgrims
Next Story