ആർ.എസ്.സി ‘തർത്തീലി’ന് ഹാഇലിൽ പരിസമാപ്തി
text_fieldsരിസാല സ്റ്റഡി സർക്കിൾ ഹാഇലിൽ സംഘടിപ്പിച്ച ‘ഖുർആൻ തർത്തീൽ’പരിപാടിയുടെ സമാപന സംഗമം കെ.വൈ. നിസാമുദ്ദീൻ ഫാദിലി കൊല്ലം ഉദ്ഘാടനം ചെയ്യുന്നു
ഹാഇൽ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഹാഇൽ ഘടകത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തർത്തീലി’ന് (ഖുർആൻ പാരായണ പരിപാടി) പരിസമാപ്തി. ഖുർആൻ അവതരിച്ച മാസമായ റമദാനിൽ പ്രവാസി കുരുന്നുകൾക്ക് വേദഗ്രന്ഥത്തിെൻറ മധുരം പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സിറ്റി ഫ്ലവർ ഓഡിറ്റോറിയത്തിൽ ജൂനിയർ, സെക്കൻഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
ഖുർആൻ പാരായണം, മനഃപാഠം, ക്വിസ് തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരാർഥികൾ മാറ്റുരച്ചത്. 35 പോയൻറ് നേടി സിറ്റി സെക്ടർ ജേതാക്കളായി. 27 പോയൻറുമായി നുഗ്ര സെക്ടറാണ് രണ്ടാം സ്ഥാനത്ത്.
മർകസ് ഹാഇൽ ഓർഗനൈസർ ബഷീർ സഅദി പ്രാരംഭ പ്രാർഥന നടത്തി. സമാപന സംഗമം എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് കെ.വൈ. നിസാമുദ്ദീൻ ഫാദിലി കൊല്ലം ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ യൂനുസ് ആറളം അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് മദീന പ്രൊവിൻസ് അംഗം ഷൗക്കത്ത് ചെമ്പിലോട്, ഐ.സി.എഫ് ഹാഇൽ സെൻട്രൽ പ്രസിഡൻറ് ബഷീർ സഅദി കിന്നിങ്ങാർ, സെക്രട്ടറി ബഷീർ നല്ലളം എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി അംഗം ഹൈദർ, നവോദയ പ്രതിനിധി ഹർഷാദ് ചീക്കിലോട്, ഹബീബ് മെഡിക്കൽ സെൻറർ എം.ഡി നിസാം പറക്കോട്ട്, ഈറ്റ് വെൽ റസ്റ്റാറൻറ് എം.ഡി അഷ്റഫ് എന്നിവർ സംബന്ധിച്ചു. സോൺ ജനറൽ സെക്രട്ടറി ഫസൽ വയനാട് സ്വാഗതവും സോൺ വിസ്ഡം സെക്രട്ടറി നൗഫൽ പറക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

