ആർ.എസ്.സി സ്റ്റുഡൻറ്സ് അസംബ്ലി സംഘടിപ്പിച്ചു
text_fieldsജിദ്ദ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷനലിന് കീഴിൽ വിദ്യാർഥികൾക്കായി സ്റ്റുഡൻറ്സ് അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർഥികളെ ക്രിയാത്മകമായി വളർത്തിക്കൊണ്ടുവരുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യംവെച്ച് ഓൺലൈനിൽ ചേർന്ന സംഗമത്തിൽ മക്ക, മദീന, ജിദ്ദ, ത്വാഇഫ്, അസീർ, ജിസാൻ, അൽബാഹ, യാംബു, തബൂക്ക്, അൽജൗഫ് തുടങ്ങിയ പ്രവിശ്യകളിൽ നിന്നും നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ അംഗം ഖാരിജത് ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾ ഭാവി രാഷ്ട്രത്തിെൻറ വാഗ്ദാനങ്ങളാണെന്നും അവർ പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും വളർത്തിക്കാണ്ടുവരണമെന്നും മോട്ടിവേഷൻ സെഷനിൽ സംസാരിച്ച ട്രെയിനർ യാഖൂബ് പൈലിപ്പുറം അഭിപ്രായപ്പെട്ടു. സ്പിരിച്വൽ, ടിപ്സ് ആൻഡ് ട്രിക്സ് എന്നീ സെഷനുകൾക്ക് ആഷിക് സഖാഫി പൊന്മള, മൻസൂർ ചുണ്ടമ്പറ്റ എന്നിവർ നേതൃത്വം നൽകി. അബ്ദുറഹ്മാൻ മയ്യിൽ സ്വാഗതവും യഹ്യ വളപട്ടണം നന്ദിയും പറഞ്ഞു.
