ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ യൂത്ത് കൺവീന് സമാപ്തി
text_fieldsഉമർ ഫാറൂഖ് സഖാഫി കരീറ്റിപ്പറമ്പ (ചെയർമാൻ), അനസ് വിളയൂർ (ജന. സെക്രട്ടറി), നവാസ് അൽ ഹസനി മണ്ണാർക്കാട് (എക്സി. സെക്രട്ടറി)
ദമ്മാം: രിസാല സ്റ്റഡി സർക്കിൾ ‘താളം തെറ്റില്ല’ എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ടുമാസക്കാലമായി നടക്കുന്ന അംഗത്വ കാലത്തിന് സമാപ്തി കുറിച്ച് സൗദി ഈസ്റ്റ് നാഷനൽ തല യൂത്ത് കൺവീൻ സമാപിച്ചു. നാഷനൽ ചെയർമാൻ ഇബ്രാഹീം അംജദി അധ്യക്ഷത വഹിച്ചു. റിയാദിലെ ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂളിലായിരുന്നു നാഷനൽ യൂത്ത് കൺവീൻ സംഘടിപ്പിച്ചത്. യൂത്ത് കൺവീന്റെ ഭാഗമായി നടന്ന ‘യു.ആർ യുനീക്ക്’ എന്ന വിഷയാവതരണം ശ്രദ്ധേയമായി. നമ്മുടെ കഴിവുകൾ നാം തിരിച്ചറിയുകയും അത് സമൂഹത്തിന് കൂടി ഉപകരിക്കും വിധം ഉപയോഗപ്പെടുത്തണമെന്നും ആർ.എസ്.സി ഗ്ലോബൽ ജി.ഡി ഫൈസൽ ബുഖാരിയുടെ വിഷയാവതരണത്തിൽ ആവശ്യപ്പെട്ടു.
അമീൻ ഓച്ചിറ, നൗഫൽ പട്ടാമ്പി, ഫാറൂഖ് സഖാഫി എന്നിവർ റിപ്പോർട്ട് അവതരണങ്ങൾക്ക് നേതൃത്വം നൽകി. വിവിധ സെഷനുകളിൽ ആർ.എസ്.സി ഗ്ലോബൽ നേതാക്കളായ ഫൈസൽ ബുഖാരി, കബീർ ചേളാരി, സലീം പട്ടുവം, ഷെഫീഖ് ജൗഹരി, ബഷീർ ബുഖാരി, ഉബൈദ് സഖാഫി എന്നിവർ നേതൃത്വം നൽകി.രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനൽ പുതിയ ഭാരവാഹികളെ ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം നൗഫൽ എറണാകുളം പ്രഖ്യാപിച്ചു. ഐ.സി.എഫ് റിയാദ് സെൻട്രൽ ചെയർമാൻ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ നിയുക്ത ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. സൗദിയിൽ രിസാല സ്റ്റഡി സർക്കിളിന് സൗദി നോർത്ത് നാഷനൽ കമ്മിറ്റി ഗ്ലോബൽ ജി.ഡി കബീർ ചേളാരി യൂത്ത് കൺവീനിൽ പ്രഖ്യാപിച്ചു.
ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ ഭാരവാഹികളായി ഉമർ ഫാറൂഖ് സഖാഫി കരീറ്റിപ്പറമ്പ (ചെയർമാൻ), അനസ് വിളയൂർ (ജന. സെക്രട്ടറി), നവാസ് അൽ ഹസനി മണ്ണാർക്കാട് (എക്സി. സെക്രട്ടറി), സൈനുൽ ആബിദ് നീലഗിരി, ഇബ്രാഹിം ഹിമമി കാസർകോട് (സംഘടന സെക്രട്ടറിമാർ), ഫസൽ പത്തനാപുരം, അബ്ദുൽ ഹക്കിം എ.ആർ നഗർ (ഫിനാൻസ് സെക്രട്ടറിമാർ), മുഹമ്മദ് അൻവർ, അബ്ദുൽ റഷീദ് വാടാനപ്പള്ളി (കലാലയം സെക്രട്ടറിമാർ), സുഹൈൽ കെ.ടി വേങ്ങര, നൗഫൽ അഹ്സനി വൈറ്റില (വിസ്ഡം സെക്രട്ടറിമാർ), മുഹമ്മദ് റോഷിൻ മാന്നാർ, സജീദ് മാട്ട മുക്കം (മീഡിയ സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. നൂറുദ്ദീൻ കുറ്റ്യാടി സ്വാഗതവും അനസ് വിളയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

