ആര്.എസ്.സി സൗദി ഈസ്റ്റ് മൂന്നാമത് ‘നോട്ടെക് എക്സ്പോ’ സമാപിച്ചു
text_fieldsആർ.എസ്.സി സൗദി ഈസ്റ്റ് മൂന്നാമത് 'നോട്ടെക് എക്സ്പൊ' സമാപന പരിപാടി കേരള മുൻ വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യുന്നു.
റിയാദ്: ശാസ്ത്രസാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിഞ്ഞും പ്രോത്സാഹിപ്പിച്ചും സമൂഹത്തിൽ വൈജ്ഞാനിക വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിച്ച മൂന്നാമത് ‘നോട്ടെക് - നോളജ് ആൻഡ് ടെക്നോളജി എക്സ്പോ’ റിയാദിലെ അസീസിയ ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂളിൽ സമാപിച്ചു.
'നോട്ടെക് എക്സ്പൊ' യിൽ നിന്ന്.
സയൻസ് - ടെക്നോളജി പവലിയനുകൾ, ഡി.ഐ.വൈ ലാബുകൾ, പ്രദർശനങ്ങൾ, കരിയര്‍ ക്ലിനിക്ക് തുടങ്ങിയ വിവിധ പരിപാടികൾ നോട്ടെക് പ്രദര്‍ശന വേദിയിൽ സംഘടിപ്പിച്ചു. പൊതുജനങ്ങളും ഉദ്യോഗാര്‍ഥികൾക്കും പുറമെ റിയാദ്, ദമ്മാം, ഖോബാര്‍ തുടങ്ങിയ നഗരങ്ങളിലെ സ്കൂള്‍ കാമ്പസുകളില്നിന്നുമുള്ള വിദ്യാർഥികൾ നോട്ടെക്കിന്റെ ഭാഗമായി. സംരംഭങ്ങൾക്ക് പുറമെ സ്ഥാപനങ്ങൾ, കാമ്പസുകൾ, വ്യക്തികൾ എന്നിവർക്കും പവലിയനുകൾ സജ്ജീകരിക്കാൻ അവസരം നൽകി. സൗദി അറേബ്യയിലെ വിജ്ഞാന-സാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ഏര്‍പ്പെടുത്തിയ നോട്ടെക് എക്സലൻസി പുരസ്കാരം അല്‍ അഹ്സ കിങ് ഫൈസൽ യൂനിവേഴ്സിറ്റി അപ്ലൈഡ് മെഡിക്കൽ സയൻസസ് കോളജിലെ ക്ലിനിക്കൽ ന്യൂട്രിഷൻ ഡിപ്പാർട്മെന്റ് പ്രഫസറും ചാർട്ടേഡ് സയന്റിസ്റ്റുമായ ഡോ. ഗൗസൽ അസം ഖാന് സമ്മാനിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശിയാണ് അദ്ദേഹം.
സമാപന സംഗമത്തിൽ ചെയര്മാന് ഫാറൂഖ് സഖാഫി അധ്യക്ഷതവഹിച്ചു. സംസ്ഥാന മുന്‍ വിവരാവകാശ കമീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. ഡോ. നൗഫൽ അഹ്സനി നോടെക് സന്ദേശവും ജനറല്‍ സെക്രട്ടറി അനസ് വിളയൂര്‍ സ്വാഗതവും അഷ്കര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

