ആർ.എസ്.സി ‘ഓർമയോരം’ ശ്രദ്ധേയമായി
text_fieldsആർ.എസ്.സി ഹാഇൽ സിറ്റി സെക്ടർ തലമുറ സമ്മേളനത്തിൽ അഫ്സൽ കായംകുളം ഓർമകൾ പങ്കുവെക്കുന്നു
ഹാഇൽ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ത്രൈവിങ് തേർട്ടിയുടെ ഭാഗമായി ‘ഓർമയോരം’ (തലമുറ സമ്മേളനം) സംഘടിപ്പിച്ചു. ആർ.എസ്.സി ഹാഇൽ സിറ്റി സെക്ടറിന്റെ ആഭിമുഖ്യത്തിൽ ത്വയ്ബ സെന്ററിൽ നടന്ന സമ്മേളനത്തിൽ സെക്ടർ ചെയർമാൻ വി.എ. ഷാജഹാൻ അസ്ലമി ആറാട്ടുപുഴ പ്രാർഥന നടത്തി. ഷുഹൈബ് കോണിയത്ത് ത്രൈവിങ് തേർട്ടി വിശദീകരിച്ചു.
ആർ.എസ്.സി ആദ്യകാല പ്രവർത്തകരായ അഫ്സൽ കായംകുളം, അബ്ദുസ്സലാം റഷാദി, ഷാജഹാൻ അഹ്സനി, ഷൗക്കത്ത് ചെമ്പിലോട്, ബഷീർ നല്ലളം, മുഹമ്മദലി അൻവരി, അയ്യൂബ് കാരന്തൂർ, മുസ്തഫ അത്തോളി, അബ്ദുസ്സമദ് തച്ചണ്ണ, ഷാനവാസ് കൊണ്ടോട്ടി എന്നിവർ ഓർമകൾ പങ്കുവെച്ചു. യൂനിറ്റുകളിൽ നടക്കേണ്ട യൂത്ത് കോൺഫറൻസിയയുടെ സംഘാടക സമിതികളെ ഐ.സി.എഫ് ഹാഇൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ നല്ലളം പ്രഖ്യാപിച്ചു.
ഷൗക്കത്ത് ചെമ്പിലോട്, അഫ്സൽ കായംകുളം, അയ്യൂബ് കാരന്തൂർ, അൻവർ ഓമശേരി, ഫഖറുദ്ദീൻ താനൂർ, മുസ്തഫ അത്തോളി, അനസ് ഫാദിലി ചിലക്കൂർ, നൗഫൽ പറക്കുന്ന്, മുസമിൽ തിരുവനന്തപുരം, റിഷാബ് കാന്തപുരം, അസ്ലം കളത്തിങ്ങൽ, സാലിം പുളിക്കൽ എന്നിവർ സംസാരിച്ചു. ബാസിത് മുക്കം സ്വാഗതവും മൊയ്തീൻ കാസർകോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

