ജിദ്ദയിൽ ആർ.എസ്.സി വാക്കത്തോൺ സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ ആർ.എസ്.സി സിറ്റി സോൺ സംഘടിപ്പിച്ച
വാക്കത്തോൺ പരിപാടിയിൽ പങ്കെടുത്തവർ
ജിദ്ദ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആർ.എസ്.സി ജിദ്ദ സിറ്റി സോണിെൻറ ആഭിമുഖ്യത്തിൽ ജിദ്ദ കോർണിഷിൽ വാക്കത്തോണും ദിനാചരണവും സംഘടിപ്പിച്ചു. അതിവേഗത്തിലുള്ള ആധുനിക വികസനങ്ങൾക്കൊപ്പം തന്നെ തങ്ങളുടെ തനിമയും പാരമ്പര്യവും കൈവിടാതെ മുന്നേറുന്ന സൗദിയുടെ പ്രത്യേകത ചടങ്ങിൽ സംസാരിച്ചവർ എടുത്തുപറഞ്ഞു.
ആഗോള തലത്തിൽത്തന്നെ നിർണായക സ്വാധീനമുള്ള സൗദി, വരും കാലങ്ങളിലും സുപ്രധാനമായ പദ്ധതികളോടെ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തയാറെടുപ്പിലാണ്. രാജ്യത്തിെൻറ സമഗ്ര വളർച്ചക്കൊപ്പം ചേർന്നുനിൽക്കാൻ സാധിക്കുന്നതിൽ പ്രവാസസമൂഹം അതീവ സന്തോഷത്തിലാണെന്നും പ്രവാസികൾക്ക് എന്നും മികച്ച പിന്തുണയും സുരക്ഷിത അന്തരീക്ഷവുമാണ് ഈ രാജ്യം നൽകിവരുന്നതെന്നും, ഇന്ത്യക്കാരായ പ്രവാസികൾ ഉൾപ്പെടെ യുള്ളവരുടെ കഴിഞ്ഞകാല മുന്നേറ്റങ്ങളിലും വിജയങ്ങളിലും സൗദി നൽകിയ കരുണയും പിന്തുണയും മഹത്തരമാണെന്നും സംഗമം ഓർമിപ്പിച്ചു.
കോർണിഷിൽ നടന്ന വാക്കത്തോണും അനുബന്ധ പരിപാടികൾക്കും ഖലീൽ കൊളപ്പുറം, മൻസൂർ ചുണ്ടമ്പറ്റ, റഫീക്ക് കൂട്ടായി, റിയാസ് കൊല്ലം, ഖാജ സഖാഫി, സിദ്ധീഖ് മുസ്ലിയാർ, ആഷിഖ് മാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

