ആർ.എസ്.സി മക്ക സോൺ പ്രവാസി സാഹിത്യോത്സവ്: നവാരിയ സെക്ടർ ജേതാക്കൾ
text_fieldsമക്ക ആർ.എസ്.സി പ്രവാസി സാഹിത്യോത്സവിൽ ജേതാക്കളായ നവാരിയ സെക്ടർ ട്രോഫി
സ്വികരിക്കുന്നു
മക്ക: 13-മത് എഡിഷൻ ആർ.എസ്.സി മക്ക സോൺ പ്രവാസി സാഹിത്യോത്സവ് ഷാറൽ ഹജ്ജ് അസീൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ആറു സെക്ടറുകളിൽ നിന്നായി 60 ഇനങ്ങളിൽ 150 മത്സരാർഥികൾ പങ്കെടുത്തിരുന്നു. പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി സ്ത്രീ, പുരുഷ കാറ്റഗറിലായാണ് മത്സരാർഥികൾ മാറ്റുരച്ചത്. മക്ക ഐ.സി.എഫ് പ്രസിഡന്റ് ഷാഫി ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവിൽ നവാരിയ സെക്ടർ ജേതാക്കളായി.
അസീസിയ, ഹറം സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനം നേടി. ഇതോടനുബന്ധിച്ചു നടന്ന സാംസ്കാരിക സംഗമം മക്ക ഐ.സി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഷീദ് അസ്ഹരി വേങ്ങര ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി മക്ക ചെയർമാൻ ശംസുദ്ദീൻ നിസാമി അധ്യക്ഷത വഹിച്ചു.
ഹനീഫ അമാനി മുഖ്യ പ്രഭാഷണം നടത്തി. ഫഹദ് മൂന്നാം പീടിക, മുഹമ്മദലി കട്ടിപ്പാറ, കബീർ ചൊവ്വ, സുഹൈൽ സഖാഫി എന്നിവർ സംസാരിച്ചു. റഷീദ് അസ്ഹരി (ഐ.സി.എഫ്), കുഞ്ഞിമോൻ കാക്കിയ (കെ.എം.സി.സി), ശിഹാബ് (എസ്.കെ.പി.എഫ്), റാസിഖ്, അനസ് മുബാറക്, ജമാൽ മുക്കം, ഷുഹൈബ് പുത്തൻപള്ളി, അലി കോട്ടക്കൽ, യഹ്യ ആസഫലി, ഇഹ്സാൻ, മുഈനുദ്ദീൻ മൈലപ്പുറം, സാലിം സിദ്ദീഖി എന്നിവർ പങ്കെടുത്തു. മക്കയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഹജ്ജ് സേവനങ്ങൾക്കും മാതൃകാപരമായ നേതൃത്വം വഹിച്ച കുഞ്ഞുമോൻ കാക്കിയയെ ഈ വർഷത്തെ പ്രവാസി സാഹിത്യോത്സവ് ആദരിച്ചു. സമാപന സെഷനിൽ സൈദലവി സഖാഫി വിജയികളെ പ്രഖ്യാപിച്ചു.
ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ പ്രവർത്തക സമിതി അംഗം ഇസ്ഹാഖ് ഖാദിസിയ്യ ജേതാക്കൾക്കും മത്സരാർഥികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റും നൽകി. അൻവർ സാദത്ത് സ്വാഗതവും അൻസാർ താനാളൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

