Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആർ.എസ്.സി...

ആർ.എസ്.സി സാഹിത്യോത്സവ് ഇത്തവണ ഡിജിറ്റലായി

text_fields
bookmark_border
ആർ.എസ്.സി സാഹിത്യോത്സവ് ഇത്തവണ ഡിജിറ്റലായി
cancel
camera_alt

ആ​ർ.​എ​സ്.​സി സാ​ഹി​ത്യോ​ത്സ​വ് ഭാ​ര​വാ​ഹി​ക​ളു​ടെ വാ​ർ​ത്ത​സ​മ്മേ​ള​നം

ദ​മ്മാം: ഗ​ൾ​ഫി​ലെ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും അ​വ​രു​ടെ സ​ർ​ഗ​ശേ​ഷി പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്​ രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) സം​ഘ​ടി​പ്പി​ക്കു​ന്ന 'സാ​ഹി​ത്യോ​ത്സ​വ്' ഇ​പ്രാ​വ​ശ്യം ഡി​ജി​റ്റ​ലാ​യി ന​ട​ക്കും. കോ​വി​ഡ് മൂ​ലം ക​ഴി​ഞ്ഞ​വ​ർ​ഷം മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നാ​യി​ല്ല. ഇ​വ​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് സാ​ഹി​ത്യോ​ത്സ​വി​െൻറ ഗ​ൾ​ഫി​ലെ 12ാമ​ത് പ​തി​പ്പ് വെ​ർ​ച്വ​ൽ ത​ല​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. യൂ​നി​റ്റി​ൽ​നി​ന്ന് മ​ത്സ​രി​ച്ച് സെ​ക്‌​ട​ർ, സെ​ൻ​ട്ര​ൽ, നാ​ഷ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം ഗ​ൾ​ഫ് ത​ല മ​ത്സ​ര​വും അ​ര​ങ്ങേ​റും. സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ, നേ​രി​ട്ട് ന​ട​ക്കു​ന്ന​തി​െൻറ പൊ​ലി​മ​ക​ളൊ​ട്ടും കു​റ​യാ​തെ​യാ​ണ് സാ​ഹി​ത്യോ​ത്സ​വി​ന് ഓ​രോ ത​ല​ത്തി​ലും വേ​ദി​യൊ​രു​ങ്ങു​ന്ന​ത്.

ര​ണ്ട് ക​മ്മി​റ്റി​ക​ൾ​ക്ക് കീ​ഴി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ദി​യി​ലെ 170 യൂ​നി​റ്റു​ക​ളി​ൽ ഇ​തി​ന​കം മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ബ​ഡ്‌​സ്, കി​ഡ്‌​സ്, പ്രൈ​മ​റി, ജൂ​നി​യ​ർ, സീ​നി​യ​ർ, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വ​നി​ത​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. ഗ​ൾ​ഫി​ലെ സ്ഥി​രം വി​സ​യു​ള്ള​വ​ർ​ക്ക്​ നാ​ട്ടി​ലാ​ണെ​ങ്കി​ലും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. അ​വ​ര​വ​രു​ടെ പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ൾ വ​ഴി​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. ന​വം​ബ​ർ 19ന് ​ന​ട​ക്കു​ന്ന സൗ​ദി ഈ​സ്​​റ്റ്​ ത​ല മ​ത്സ​ര​ത്തി​ൽ ഹാ​ഇ​ൽ, അ​ൽ​ഖ​സീം, റി​യാ​ദ് നോ​ർ​ത്ത്, റി​യാ​ദ് സി​റ്റി, അ​ൽ​അ​ഹ്​​സ, ദ​മ്മാം, ജു​ബൈ​ൽ, അ​ൽ​ഖോ​ബാ​ർ എ​ന്നീ എ​ട്ട് ഘ​ട​ക​ങ്ങ​ൾ ത​മ്മി​ലാ​കും മ​ത്സ​രം.

സാം​സ്‌​കാ​രി​ക​ത്ത​നി​മ​യും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും പു​തി​യ കാ​ല​ത്തെ സ​ർ​ഗാ​ത്മ​ക പ്ര​തി​രോ​ധം സാ​ധ്യ​മാ​ക്കു​ന്ന​തി​നും പ​ങ്കെ​ടു​ക്കു​ന്ന​വ​രെ പ്രാ​പ്ത​രാ​ക്കാ​ൻ ഉ​പ​ക​രി​ക്കു​ന്ന ത​രം മ​ത്സ​ര​യി​ന​ങ്ങ​ളാ​ണ് സാ​ഹി​ത്യോ​ത്സ​വി​ൽ ഉ​ള്ള​ത്. കു​ടും​ബ മാ​ഗ​സി​ൻ, സൂ​ഫി ഗീ​തം എ​ന്നി​വ ഈ ​വ​ർ​ഷ​ത്തെ പു​തി​യ ഇ​ന​ങ്ങ​ളാ​ണ്. മു​ഴു​വ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി ആ​കെ 64 മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ട്. സാ​ഹി​ത്യോ​ത്സ​വി​നോ​ട് അ​നു​ബ​ന്ധ​മാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ സാ​ഘോ​ഷം, സാം​സ്കാ​രി​കോ​ത്സ​വം, ച​രി​ത്ര സെ​മി​നാ​ർ എ​ന്നി​വ​യും ന​ട​ക്കും.

പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഓ​രോ രാ​ജ്യ​ത്തും ക​ഥ, ക​വി​ത എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ലാ​ല​യ പു​ര​സ്കാ​ര​വും ന​ൽ​കു​ന്നു. മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത മ​ല​യാ​ള ര​ച​ന​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി അ​യ​ക്കേ​ണ്ട​ത്. പ്ര​വാ​സി​യാ​യി​രി​ക്കു​ക, ക​വി​ത 40 വ​രി​ക​ളി​ൽ ക​വി​യാ​ത്ത​തും ക​ഥ 400 വാ​ക്കു​ക​യി​ൽ കൂ​ടാ​ത്ത​തും ആ​യി​രി​ക്കു​ക എ​ന്ന​താ​ണ്​ നി​ബ​ന്ധ​ന.

എ​ഴു​ത്തു​കാ​രാ​യ അ​മ​ൽ പി​ര​പ്പ​ൻ​കോ​ട്, മ​ജീ​ദ് സൈ​ദ്, പ്ര​ദീ​പ് രാ​മ​നാ​ട്ടു​ക​ര, ജീ​വേ​ഷ് എ​ന്നി​വ​രാ​ണ് പു​ര​സ്‌​കാ​ര ജൂ​റി​ക​ൾ. ന​വം​ബ​ർ 19നു ​ന​ട​ക്കു​ന്ന നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ് വേ​ദി​യി​ൽ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കും. മ​ല​യാ​ള​ത്തി​ൽ ടൈ​പ് ചെ​യ്ത സൃ​ഷ്​​ടി​ക​ൾ പി.​ഡി.​എ​ഫ് ഫ​യ​ലാ​യി kalalayam.rscsaudieast@gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ ഒ​ക്ടോ​ബ​ർ 31നു ​മു​മ്പ് കി​ട്ട​ത്ത​ക്ക രീ​തി​യി​ൽ അ​യ​ക്ക​ണം. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ശ​ഫീ​ഖ് ജൗ​ഹ​രി കൊ​ല്ലം, റ​ഊ​ഫ് പാ​ലേ​രി, ഉ​ബൈ​ദ് സ​ഖാ​ഫി, ഫൈ​സ​ൽ വേ​ങ്ങാ​ട്, നൂ​റു​ദ്ദീ​ൻ കു​റ്റ്യാ​ടി, സ്വാ​ദി​ഖ്‌ സ​ഖാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammamliterary festival
News Summary - RSC Literary Festival goes digital this time
Next Story