Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ർ.​എ​സ്.​സി ജി​ദ്ദ...

ആ​ർ.​എ​സ്.​സി ജി​ദ്ദ സോ​ൺ ഹ​ജ്ജ് വ​ള​ന്റി​യ​ർ കോ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ആ​ർ.​എ​സ്.​സി ജി​ദ്ദ സോ​ൺ ഹ​ജ്ജ് വ​ള​ന്റി​യ​ർ കോ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ആ​ർ.​എ​സ്.​സി ജി​ദ്ദ സോ​ൺ ഹ​ജ്ജ് വ​ള​ന്റി​യ​ർ കോ​ർ സം​ഗ​മ​ത്തി​ൽ ബ​ഷീ​ർ മാ​സ്റ്റ​ർ ചെ​ല്ല​ക്കൊ​ടി സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ആ​ർ.​എ​സ്.​സി ജി​ദ്ദ സോ​ൺ ഹ​ജ്ജ് വ​ള​ന്റി​യ​ർ കോ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഷ​റ​ഫി​യ​യി​ൽ ന​ട​ന്ന സം​ഗ​മം ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് എ.​ആ​ർ ന​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

‘സേ​വ​ന​ത്തി​ന്റെ തി​രു​ച​ര്യ’ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ബ​ഷീ​ർ മാ​സ്റ്റ​ർ ചെ​ല്ല​ക്കൊ​ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​പാ​ര​മാ​യ കാ​രു​ണ്യ​വും സ​ഹി​ഷ്ണു​ത​യും സ​ന്ന​ദ്ധ​സേ​വ​ക​ന്റെ മു​ഖ​മു​ദ്ര​യാ​ക​ണ​മെ​ന്നും നി​സ്വാ​ർ​ഥ​മാ​യ മ​ന​സ്സോ​ടെ ക​ർ​മ​രം​ഗ​ത്തി​റ​ങ്ങാ​ൻ നാം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ദ​ഖ​തു​ല്ല പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​എ​സ്.​സി ഗ്ലോ​ബ​ൽ മീ​ഡി​യ സെ​ക്ര​ട്ട​റി സാ​ദി​ഖ് ചാ​ലി​യാ​ർ, ബ​ഷീ​ർ തൃ​പ്ര​യാ​ർ, നാ​ഷ​ന​ൽ ഹ​ജ്ജ് വ​ള​ന്റി​യ​ർ ക​ൺ​വീ​ന​ർ ഇ​ർ​ഷാ​ദ് ക​ട​മ്പോ​ട്, മ​ൻ​സൂ​ർ ചു​ണ്ട​മ്പ​റ്റ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി റ​ഫീ​ഖ് കൂ​ട്ടാ​യി സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ്‌ ഷം​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​ള​ന്റി​യ​ർ​മാ​രാ​ണ് ഈ ​വ​ർ​ഷം ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യാ​ൻ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്തി​ന്റെ പ്ര​വാ​സി ഘ​ട​ക​മാ​യ ആ​ർ.​എ​സ്. സി​ക്ക് കീ​ഴി​ൽ സൗ​ദി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. വ​ള​ന്റി​യ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക പ​രി​ശീ​ല​ന​വും നി​ർ​ദേ​ശ​ങ്ങ​ളും വ​ള​ന്റി​യ​ർ കോ​ർ സം​ഗ​മ​ത്തി​ൽ ന​ൽ​കി. ആ​ർ.​എ​സ്.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ കോ​റി​ന് കീ​ഴി​ൽ വ​ള​ന്റി​യ​ർ സേ​വ​ന​ത്തി​ന് ത​യാ​റു​ള്ള​വ​ർ 053 359 0946 എ​ന്ന ന​മ്പ​റി​ലോ http://hvc.rsconline.org എ​ന്ന ലി​ങ്കി​ലോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.


ആ​ർ.​എ​സ്.​സി ജി​ദ്ദ സോ​ൺ ഹ​ജ്ജ് വ​ള​ന്റി​യ​ർ കോ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത വ​ള​ന്റി​യ​ർ​മാ​ർ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSCJeddahHajj
News Summary - RSC Jeddah Zone Hajj Volunteer Core Group meeting
Next Story