Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ർ.​എ​സ്.​സി ജി​ദ്ദ നോ​ർ​ത്ത് സോ​ൺ എ.​ഐ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ആ​ർ.​എ​സ്.​സി ജി​ദ്ദ നോ​ർ​ത്ത് സോ​ൺ എ.​ഐ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
cancel

ജി​ദ്ദ: സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ യു​വ​ജ​ന​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) ജി​ദ്ദ നോ​ർ​ത്ത് സോ​ൺ എ.​ഐ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ യു​വ​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി, ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​വി​ധ എ.​ഐ ടൂ​ളു​ക​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ പ്രാ​യോ​ഗി​ക ഉ​പ​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ശി​ൽ​പ്പ​ശാ​ല​യി​ൽ വി​ശ​ദ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി.

വി​വി​ധ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​തെ​ല്ലാം മേ​ഖ​ല​ക​ളി​ലാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നും അ​വ​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. നി​ത്യ​ജീ​വി​ത​ത്തി​ൽ എ.​ഐ ടൂ​ളു​ക​ൾ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും, കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ളും പ്രോം​പ്റ്റു​ക​ളും ന​ൽ​കു​ന്ന​തി​ലൂ​ടെ മി​ക​ച്ച ഔ​ട്ട്പു​ട്ട് നേ​ടാ​മെ​ന്നു​മു​ള്ള വി​ഷ​യ​ങ്ങ​ൾ ക്ലാ​സി​ൽ ച​ർ​ച്ച ചെ​യ്തു. കൂ​ടാ​തെ, ഈ ​നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും വി​ദ​ഗ്ധ​ർ ഓ​ർ​മ​പ്പെ​ടു​ത്തി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ വി​വി​ധ സം​ശ​യ​ങ്ങ​ൾ ദൂ​രി​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​രു​ന്നു.

കി​ങ് അ​ബ്​​ദു​ല്ല സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി യൂ​നി​വേ​ഴ്സി​റ്റി ഐ.​ടി വ​കു​പ്പ് പ്ര​തി​നി​ധി എ​ൻ​ജി. ഫ​സീ​ൻ അ​ഹ​മ്മ​ദ് ശി​ൽ​പ്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​റ്റു വി​വി​ധ സെ​ഷ​നു​ക​ൾ ശം​ഷാ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ, റ​ഫീ​ഖ് കൂ​ട്ടാ​യി, ജാ​ബി​ർ ന​ഈ​മി എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ച​ട​ങ്ങി​ൽ നൗ​ഫ​ൽ മു​സ്​​ലി​യാ​ർ, മ​ൻ​സൂ​ർ ചു​ണ്ടം​പ​റ്റ, റ​ഫീ​ഖ് കൂ​ട്ടാ​യി, ഫൈ​റൂ​സ് വെ​ള്ളി​ല, സ​ലീം വേ​ങ്ങ​ര, അ​ബൂ​ബ​ക്ക​ർ ഫാ​ളി​ലി, ശാ​ഫി ബി​ൻ ശാ​ദു​ലി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSC Jeddah North Zone Organises AI Workshop
Next Story