ആർ.എസ്.സി ജരീർ യൂനിറ്റ് യൂത്ത് കോൺഫറൻഷ്യ സമാപിച്ചു
text_fieldsആർ.എസ്.സി ജരീർ യൂനിറ്റ് യൂത്ത് കോൺഫറൻഷ്യ സമാപന പരിപാടിയിൽനിന്ന്
റിയാദ്: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ത്രൈവിങ് തേർട്ടി’ എന്ന ശീർഷകത്തിൽ ‘വിഭവം കരുതണം, വിപ്ലവമാകണം’ എന്ന പ്രമേയത്തിൽ റിയാദ് നോർത്ത് സോണിലെ മലാസ് ജരീർ യൂനിറ്റ് സംഘടിപ്പിച്ച യൂത്ത് കോൺഫറൻഷ്യ സമാപിച്ചു.
രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടിയിൽ ഐ.സി.എഫ് നാഷനൽ വിദ്യാഭ്യാസ സെക്രട്ടറി ശറഫുദ്ദീൻ നിസാമി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് കേരള കാമ്പസ് സിൻഡിക്കേറ്റ് കൺവീനർ അനീസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ആർ.എസ്.സി ഗൾഫ് കൗൺസിൽ മുൻ ജനറൽ കൺവീനർ ജാബിറലി പത്തനാപുരം പ്രമേയപ്രഭാഷണം നിർവഹിച്ചു. ശുക്കൂർ അലി ചെട്ടിപ്പടി, അബ്ദുൽ സലാം മുണ്ടുമുഴി സംസാരിച്ചു.
സോൺ കലാലയം സെക്രട്ടറി സജീദ് മാട്ട സർവേ പ്രസന്റേഷൻ നിർവഹിച്ചു. സെക്ടർ സംഘടന സെക്രട്ടറി ശരീഫ് വെള്ളാടത്ത് സ്വാഗതവും മീഡിയ സെക്രട്ടറി ഷാഫി നന്ദിയും പറഞ്ഞു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സോൺ, സെക്ടർ, യൂനിറ്റ് പ്രവർത്തകർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

