ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ആർ. എസ്.സി ഹജ്ജ് വളന്റിയർ കോർ വരവേൽപ്പ് നൽകി
text_fieldsമക്കയിലെത്തിയ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തെ മക്ക ആർ .എസ് .സി, ഐ .സി .എഫ് പ്രവർത്തകർ സ്വീകരിക്കുന്നു
മക്ക: മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ ആദ്യസംഘത്തെ മക്ക ആർ.എസ്.സി, ഐ.സി.എഫ് ഹജ്ജ് വളന്റിയർന്മാർ സ്വീകരിച്ചു. പ്രവാചക പ്രകീർത്തനം ചൊല്ലിയും മുസല്ല , തസ്ബീഹ് മാല ,ബാഗ് എന്നിവ അടങ്ങിയ കിറ്റ് നൽകിയാണ് സ്വീകരിച്ചത്. കൊൽക്കത്ത , ജയ്പുർ , ലഖ്നോ എന്നിവടങ്ങളിൽ നിന്നുള്ള ഹാജിമാരാണ് മക്കയിലെത്തിയത്.
ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, ഹജ്ജ് കോൺസൽ അബ്ദുൽ ജലീൽ, മറ്റു സന്നദ്ധ സംഘടനകളുടെ വളന്റിയർമാർ എന്നിവരോടോപ്പമാണ് ആർ.എസ്.സി ഹജ്ജ് വളന്റിയർമാർ ഹാജിമാരെ സ്വീകരിച്ചത്. ആർ.എസ്.സി ഹജ്ജ് വളന്റിയർ പ്രവർത്തനത്തെയും മറ്റും സന്നദ്ധ സംഘടനകളുടെ വളന്റിയർ സേവനത്തെയും ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം പ്രത്യേകം പ്രശംസിച്ചു. കൂടുതൽ വളന്റിയർമാരുടെ സേവനം വരും നാളുകളിൽ മക്കയിൽ ഉണ്ടാവുമെന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു. അടുത്ത ദിവസം മുതൽ മുഴുവൻ സമയവും വിവിധ ഷിഫ്റ്റുകളിലായി ട്രെയ്നിങ് ലഭിച്ച വളന്റിയർമാരുടെ സേവനം അസീസിയയിൽ സജീവമായി ഉണ്ടാവുമെന്ന് ആർ. എസ്.സി ഹജ്ജ് വളന്റിയർ കോർ അസീസിയ്യ ക്യാപ്റ്റൻ മൊയ്തീൻ പറഞ്ഞു.
അബ്ദുൽ റഷീദ് വേങ്ങര, വി.പി.എം സിറാജ് , ഷാഫി ബാഖവി ശംസുദ്ധീൻ നിസാമി, അൻസാർ തെന്നല , കബീർ ചൊവ്വ , അനസ് മുബാറക് , ജുനൈദ് , ജമാൽ മുക്കം , ഇസ്ഹാഖ് ഖാദിസിയ്യ, ഷബീർ ഖാലിദ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

