ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ രക്തദാന ക്യാമ്പ് നടത്തി
text_fieldsരക്തദാന ക്യാമ്പ് നടത്തിയതിനുള്ള അനുമോദനപത്രം താമിർ അൽ ഉതൈമിൽ നിന്ന് ഇസ്ഹാഖ് ഖാദിസിയ്യ സ്വീകരിക്കുന്നു
മക്ക: മക്ക സോൺ ആർ.എസ്.സി ഹജ്ജ് വളന്റിയർ കോറിന്റെ ആഭിമുഖ്യത്തിൽ ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകർ ‘ബ്ലഡ് ഡൊണേഷൻ ക്യാമ്പ്’ സംഘടിപ്പിച്ചു. മക്കയിലെ പ്രശസ്ത ഹോസ്പിറ്റലായ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയുടെ സഹകരണത്തോടെ കഴിഞ്ഞ കുറെ വർഷങ്ങളായി ഹജ്ജ് സേവനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തുന്നതായി സംഘാടകർ അറിയിച്ചു.
ജീവൻ രക്ഷ പ്രവർത്തനങ്ങളിൽ ഭാഗവാക്കാവുന്ന ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകരെയും സംഘാടകരെയും ഹോസ്പിറ്റൽ അധികൃതർ പ്രത്യേകം അഭിനന്ദിച്ചു. ആർ.എസ്.സി മക്ക സോൺ ഹജ്ജ് വളന്റിയർ കോറിനു വേണ്ടി ചീഫ് ക്യാപ്റ്റൻ ഇസ്ഹാഖ് ഖാദിസിയ്യ അനുമോദന പത്രം സ്വീകരിച്ചു. മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ചീഫ് താമിർ അൽ ഉതൈമ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജംഷാദ്, ജമാൽ മുക്കം, അബ്ദുന്നാസർ തച്ചംപൊയിൽ, അഷ്റഫ് കൊളപ്പുറം, മുഹമ്മദലി കട്ടിപ്പാറ, ഹംസ താനാളൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

