Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്‍.എസ്.സി ഗ്ലോബൽ മീലാദ് ടെസ്റ്റ്: വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ആര്‍.എസ്.സി ഗ്ലോബൽ മീലാദ് ടെസ്റ്റ്: വിജയികളെ പ്രഖ്യാപിച്ചു
cancel

റിയാദ്: രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിച്ച മീലാദ് ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ്‌ ഫാറൂഖ്‌ നഈമി അൽ ബുഖാരിയാണ് ഫലപ്രഖ്യാപനം നടത്തിയത്. മത്സരത്തിൽ ജനറല്‍ വിഭാഗത്തില്‍ സൗദി അറേബ്യയിൽ നിന്നുള്ള സുഹ്‌റ ഇബ്രാഹിം ഒന്നാം സ്ഥാനവും യു.എ.ഇയിൽ നിന്നുള്ള മൻസൂർ രണ്ടാം സ്ഥാനവും നേടി. സ്റ്റുഡൻറ്‌സ് വിഭാഗത്തില്‍ യു.എ.ഇയിൽ നിന്നുള്ള ആയിഷ റുമൈസ ഒന്നാം സ്ഥാനത്തിനും വി. അബ്ദുൽ ലിഫാൻ രണ്ടാം സ്ഥാനത്തിനും അർഹരായി. 30 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം മത്സരാര്‍ഥികളാണ് മത്സര പരീക്ഷ എഴുതിയത്.

ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയവർക്ക് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25,000 രൂപയുമാണ് സമ്മാനം. സ്റ്റുഡന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും നൽകും. വിജയികൾക്ക് സമ്മാന തുകയ്‌ക്കൊപ്പം അംഗീകാര പത്രവും സമ്മാനമായി നൽകുന്നതാണ്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബ പരമ്പരകളെ അടിസ്ഥാനമാക്കി ‘വെളിച്ചത്തിെൻറ വേരുകൾ’ എന്ന പ്രമേയത്തിലാണ് ഇത്തവണ മീലാദ് ടെസ്റ്റ് സംഘടിപ്പിച്ചത്. പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടിയവർക്കായിട്ടായിരുന്നു ഫൈനല്‍ പരീക്ഷ നടന്നത്. പരീക്ഷ ഫലം rscmeeladtest.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSC Global Meelad Test: Winners Announced
Next Story