റോയൽ ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം ചെയ്തു
text_fieldsറോയൽ ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം ഗ്ലോബൽ ട്രാവൽസ് ആൻഡ് ടൂറിസം മാനേജിങ് ഡയറക്ടർ ഹനീഫ
നിർവഹിക്കുന്നു,
റിയാദ്: റിയാദിലെ റോയൽ ക്രിക്കറ്റ് ക്ലബിന്റെ പുതിയ വർഷത്തേക്കുള്ള ജേഴ്സിയുടെ പ്രകാശനം മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
ക്ലബിന്റെ മുതിർന്ന അംഗവും രക്ഷാധികാരിയുമായ ഷിയാസ് ഹസ്സൻ ആമുഖ പ്രസംഗം നടത്തി. മാനേജർ നാസർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ജേഴ്സി സ്പോൺസറും ഗ്ലോബൽ ട്രാവൽസ് ആൻഡ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹനീഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ടീമംഗങ്ങൾ
അലി ആലുവ, ഡൊമിനിക് സാവിയോ (റിയാദ് ടാക്കീസ്), സനു മാവേലിക്കര, റഹ്മാൻ മുനമ്പത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ റോയൽ ക്രിക്കറ്റ് ക്ലബിന്റെ മുതിർന്ന താരങ്ങളായ ഷാനവാസ്, ഷിയാസ് ഹസ്സൻ, നാസർ ചേലമ്പ്ര, ഷഫീക് എന്നിവരെ ആദരിച്ചു.
ഇരു ടീമുകളിലെയും കഴിഞ്ഞ വർഷത്തിലെ മികച്ച കളിക്കാരായി തിരഞ്ഞെടുത്ത മൻസൂർ, ഷറഫലി (മികച്ച ക്യാപ്റ്റൻമാർ), അഫാസ്, വിഘ്നേഷ് (മികച്ച ബാറ്റ്സ്മാൻ), ബാസിൽ, ഹുസൈൻ (മികച്ച ബൗളർ), നാസിം, അഫ്സൽ (മികച്ച കളിക്കാരൻ), ഹാരിസ്, ഷുഹൈബ് (എമർജിങ് പ്ലയർ), ജുനൈദ്, ലിജോ (മികച്ച ആൾ റൗണ്ടർ), ആദിൽ (മികച്ച ഫീൽഡർ) എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു. ക്ലബ് സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതവും വൈസ് ക്യാപ്റ്റന് അഫാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

