പദ്ധതി പുരോഗതി വിലയിരുത്താൻ യാംബു റോയൽ കമീഷനിൽ ഉന്നതതല യോഗം
text_fieldsയാംബു: രാജ്യത്തെ റോയൽ കമീഷനു കീഴിലുള്ള നഗരങ്ങളിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതി കളുടെ പുരോഗതി വിലയിരുത്താൻ യാംബു റോയൽ കമീഷൻ ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. വ്യ വസായ നഗരങ്ങളായ യാംബു, ജുബൈൽ, ജീസാൻ, റാസ് അൽഖൈർ എന്നിവിടങ്ങളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യാനാണ് സൗദി വ്യവസായ മന്ത്രി ബന്ദര്‍ അല്ഖുറൈഫിെൻറ അധ്യക്ഷതയിൽ സുപ്രധാന യോഗം ചേർന്നത്.
വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. വ്യവസായ നഗരങ്ങളിലെ വമ്പിച്ച പുരോഗതിക്ക് ഉതകുന്നതും സ്വദേശി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരം ഉറപ്പുവരുത്തുന്നതുമായ വിവിധ പദ്ധതികൾ സംബന്ധിച്ച് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു. വ്യവസായ മേഖലയിലെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആസൂത്രണത്തോടെ നടപ്പാക്കൻ നടത്തുന്ന ശ്രമങ്ങൾ തുടരുമെന്ന് വ്യവസായ മന്ത്രി യോഗത്തിൽ അറിയിച്ചു.
രാജ്യത്തിെൻറ സമ്പൂർണ പരിവർത്തന പദ്ധതിയായ വിഷൻ 2030 വ്യവസായ നഗരങ്ങളിൽ ലക്ഷ്യംവെക്കുന്ന വികസന പദ്ധതികൾ വഴി രാജ്യത്ത് വമ്പിച്ച മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യാംബു റോയൽ കമീഷനിലെ ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ മേധാവികൾ, കമീഷനിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. യാംബു റോയൽ കമീഷനിലെ യൂനിവേഴ്സിറ്റി കോളജ്, മെഡിക്കൽ സെൻറർ, പുതിയ ഹൗസിങ് പ്രോജക്ട് എന്നിവിടങ്ങളിലും വ്യവസായ മന്ത്രി സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
