റോയൽ കമീഷൻ വികസനം: 1.3 ശതകോടി റിയാലിെൻറ കരാറുകൾ ഒപ്പുവെച്ചു
text_fieldsയാമ്പു: വിവിധ റോയൽ കമീഷനുകളിലെ നിർമാണ പദ്ധതികൾക്കായി 1.3 ശതകോടി റിയാലിെൻറ 11 കരാറുകളിൽ അധികൃതർ ഒപ്പുവെച്ചു. ജുബൈൽ, യാമ്പു, റാസ് അൽ ഖൈർ, ജിസാൻ റോയൽ കമീഷൻ നഗരങ്ങളുടെ വികസനത്തിനും പുതിയ നിർമാണങ്ങൾക്കും പരിഷ്കാരങ്ങൾക്കും വേണ്ടിയാണ് ഉടമ്പടി. ജുബൈൽ, യാമ്പു റോയൽ കമീഷൻ മേധാവി എൻജി. അബ്ദുല്ല ഇബ്നു ഇബ്രാഹീം അസഹ്ദാനാണ് പ്രശസ്ത കമ്പനി മേധാവികളുമായി കരാറിൽ ഒപ്പുവെച്ചത്.
വ്യവസായ നഗരങ്ങളിലെ പ്രധാന റോഡുകൾ, പാലങ്ങൾ, വൈദ്യുതി വികസനം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,മെഡിക്കൽ സെൻററുകൾ, വ്യവസായ സംരംഭങ്ങൾ, മെയിൻറനൻസ് പ്രവൃത്തികൾ എന്നിവ നടത്താനുള്ള തീരുമാനമാണ് അംഗീകരിക്കപ്പെട്ടത്.
സുരക്ഷക്കുള്ള ആധുനിക സംവിധാനങ്ങൾ, ലാൻഡ് സ്കേപിങ്, ഉദ്യാന നിർമാണം എന്നിവ പദ്ധതിയിൽ ഉൾപെടും. കരാറിൽ ഒപ്പുവെച്ച പദ്ധതികൾ റോയൽ കമീഷൻ ഉന്നത അതോറിറ്റി മേൽനോട്ടത്തിൽ നടപ്പിലാക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി വ്യവസായ നഗരങ്ങളെ മാറ്റിപ്പണിയാനും ഇത്തരം കരാറുകൾ നടപ്പിലാക്കുക വഴി സാധിക്കുമെന്നും ബന്ധപ്പെട്ടവർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
