Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോയൽ കമീഷൻ ഫുട്ബാൾ...

റോയൽ കമീഷൻ ഫുട്ബാൾ ക്ലബ്​ എ.ആർ എൻജിനീയറിങ്ങുമായി ടൈറ്റിൽ സ്പോൺസർ കരാർ ഒപ്പിട്ടു

text_fields
bookmark_border
റോയൽ കമീഷൻ ഫുട്ബാൾ ക്ലബ്​ എ.ആർ എൻജിനീയറിങ്ങുമായി ടൈറ്റിൽ സ്പോൺസർ കരാർ ഒപ്പിട്ടു
cancel
camera_alt

റോയൽ കമീഷൻ ഫുട്​ബാൾ ക്ലബും എ.ആർ എൻജിനീയറിങ്ങും ടൈറ്റിൽ സ്പോൺസർ കരാർ ഒപ്പിടൽ ചടങ്ങിൽനിന്ന്

ജുബൈൽ: 2026 ഫുട്ബാൾ സീസണിന് മുന്നോടിയായി റോയൽ കമീഷൻ ഫുട്ബാൾ ക്ലബ് (ആർ.സി.എഫ്.സി) ടൈറ്റിൽ സ്പോൺസർഷിപ് കരാർ ഒപ്പിട്ടു. എ.ആർ എൻജിനീയറിങ് ആണ് ഈ വർഷം പ്രധാന സ്പോൺസറായി എത്തുന്നത്. റോയൽ മലബാർ റെസ്​റ്റോറൻറിൽ കരാർ ഒപ്പിടലും പുതിയ ജേഴ്സിയുടെ പ്രകാശനവും നടന്നു.

എ.ആർ എൻജിനീയറിങ് എം.ഡി മുഹമ്മദ് റാഫിയും, ആർ.സി.എഫ്.സി വൈസ് പ്രസിഡൻറ്​ റിസാലും ഔദ്യോഗിക കരാറിൽ ഒപ്പുവെച്ചു. തുടർന്ന് ടീം ജേഴ്സിയുടെ കൈമാറ്റവും മെമ​ന്റോ വിതരണവും നടന്നു. വരാനിരിക്കുന്ന സീസണിലെ ക്ലബി​ന്റെ ലക്ഷ്യങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ച് ഹെഡ് കോച്ച് മുഹമ്മദ്, ടീം മാനേജർ ഡിൻസൺ ഡേവിസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഡിഫ ആക്ടിങ് പ്രസിഡൻറ്​ സഫീർ മണലോലി മുഖ്യാതിഥിയായി. എ.ആർ എൻജിനീയറിങ് മാനേജിങ് ഡയറക്ടർ മുഹമ്മദ് റാഫി, ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ, എ.ആർ എൻജിനീയറിങ് മാർക്കറ്റിങ് മാനേജർ ഹാരിസ്, ഡിഫ ടെക്നിക്കൽ കമ്മിറ്റി അംഗം റാസിക്, ഡിഫ എക്സിക്യൂട്ടിവ് അംഗങ്ങളായ ഷമീം, നാസർ എന്നിവർ സംബന്ധിച്ചു. കൂടാതെ അഡ്വ. ജോസഫ് മാത്യു മാമൂടൻ, കാരുണ്യ സ്പർശം കൂട്ടായ്മയിലെ ജലീൽ, ആർ.സി.എഫ്.സി. അസിസ്റ്റന്റ് കോച്ച് അബൂബക്കർ മാനു, ജോയന്റ് സെക്രട്ടറിമാരായ റഫീഖ് ബാപ്പു, ഷബീർ എന്നിവരും സന്നിഹിതരായിരുന്നു.

സൗജന്യ ശ്രീകുമാർ അവതാരകയായ ചടങ്ങിൽ ക്ലബ് അംഗങ്ങളും കിഴക്കൻ പ്രവിശ്യയിലെ വിവിധ കലാ-സാംസ്കാരിക-സാമൂഹ്യ പ്രവർത്തകരും വിവിധ കമ്പനി പ്രതിനിധികളും പങ്കെടുത്തു. ആർ.സി.എഫ്.സി. സെക്രട്ടറി സി.ടി. നസീഫ് സ്വാഗതവും ട്രഷറർ മിസ് ഹബ് നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsFootball clubsponsorship deal
News Summary - Royal Commission Football Club signs title sponsorship deal with AR Engineering
Next Story