Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്മൃതിമധുരമായി കേളി...

സ്മൃതിമധുരമായി കേളി റൗദ ഏരിയ കായികമേള; ചെ​സ്-​കാ​രം​സ്​ മത്സരങ്ങളിൽ ആവേശം

text_fields
bookmark_border
സ്മൃതിമധുരമായി കേളി റൗദ ഏരിയ കായികമേള;  ചെ​സ്-​കാ​രം​സ്​  മത്സരങ്ങളിൽ ആവേശം
cancel
camera_alt

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ചെ​സ്-​കാ​രം​സ്​ ടൂ​ർ​ണ​മെൻറ്​ കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി മു​ൻ അം​ഗ​വും റൗ​ദ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​ബ്​​ദു​ൽ അ​സീ​സി​െൻറ​യും, ഏ​രി​യ മു​ൻ ട്ര​ഷ​റ​റാ​യി​രു​ന്ന ജോ​യ് എ​ബ്ര​ഹാ​മി​െൻറ​യും സ്മ​ര​ണാ​ർ​ഥം റൗ​ദ ഏ​രി​യ സ്പോ​ർ​ട്സ് വി​ഭാ​ഗ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ചെ​സ്-​കാ​രം​സ്​ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ച്ചു.

റൗ​ദ, ന​ഹ്ദ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി മ​ത്സ​രാ​ർ​ത്ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ഹ്ദ​യി​ലെ അ​ൽ​ദീ​വാ​നി​യ ഇ​സ്തി​റാ​ഹ​യി​ൽ വെ​ച്ചാ​ണ് ടൂ​ർ​ണ​മെൻറ്​ ന​ട​ത്തി​യ​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ പി.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ജോ​സ​ഫ് ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം എ​ന്നി​വ​രും കേ​ന്ദ്ര-​ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. വാ​ശി​യേ​റി​യ ചെ​സ് മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ഹ​ഖ് ഒ​ന്നാം സ്ഥാ​ന​വും ഷ​ബി അ​ബ്​​ദു​ൽ സ​ലാം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കാ​രം​സ്​ ടൂ​ർ​ണ​മെൻറി​ൽ ഷം​സീ​ർ-​ല​ത്തീ​ഫ് സ​ഖ്യം ജേ​താ​ക്ക​ളാ​യ​പ്പോ​ൾ, നൗ​ഷി​ഫ്-​നാ​സ​ർ സ​ഖ്യം ന​യി​ച്ച ടീം ​ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ഫ​ല​ക​ങ്ങ​ളും ക്യാ​ഷ് പ്രൈ​സു​ക​ളും വി​ത​ര​ണം ചെ​യ്തു. ഷ​മീം മേ​ല​തി​ൽ, ല​ത്തീ​ഫ്, ജോ​മോ​ൻ സ്​​റ്റീ​ഫ​ൻ, ഇ​സ്മാ​ഈ​ൽ, ജോ​സ​ഫ് മ​ത്താ​യി, ഷാ​നു ഭാ​സ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന നാ​ട​ൻ ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​ന് തു​ട​ർ​ച്ച​യാ​യി ഏ​രി​യ അം​ഗ​ങ്ങ​ൾ​ക്കാ​യി നീ​ന്ത​ൽ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഷാ​നു ഭാ​സ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Rowda Area Sports Festival brings back fond memories; Excitement in Cheska-Rus matches
Next Story