Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമാല ട്രിപ്പിൾ ബേയിൽ ആഡംബര വെൽനെസ് റിസോർട്ട് ‘റൂസ്‌വുഡ് അമാല’ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
അമാല ട്രിപ്പിൾ ബേയിൽ ആഡംബര വെൽനെസ് റിസോർട്ട് ‘റൂസ്‌വുഡ് അമാല’ പ്രവർത്തനം ആരംഭിച്ചു
cancel
camera_alt

റൂസ്‌വുഡ് അമാല ആഡംബര വെൽനെസ് റിസോർട്ട്

ജിദ്ദ: സൗദി അറേബ്യയുടെ പശ്ചിമ ചെങ്കടൽ തീരത്തുള്ള ‘ട്രിപ്പിൾ ബേ’ മേഖലയിൽ അത്യാധുനിക ആഡംബര റിസോർട്ടായ ‘റൂസ്‌വുഡ് അമാല’ പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ആരോഗ്യ-വിനോദസഞ്ചാര (വെൽനെസ്) കേന്ദ്രമായി ‘അമാല’യെ വികസിപ്പിക്കുക എന്ന റെഡ് സീ ഗ്ലോബലി​െൻറ തന്ത്രപ്രധാനമായ ലക്ഷ്യത്തി​െൻറ ഭാഗമായാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്.

ചെങ്കടലി​െൻറയും തബൂക്ക് പ്രവിശ്യയിലെ പർവതനിരകളുടെയും പ്രകൃതിസൗന്ദര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രശസ്തമായ ‘അ​േൻറാണിയോ സിറ്റേരിയോ പാട്രിഷ്യ വിയൽ’ സ്​റ്റുഡിയോയാണ് റിസോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമകാലിക അറബ് വാസ്തുവിദ്യയും സ്വാഭാവിക പ്രകൃതിസൗന്ദര്യവും സമന്വയിക്കുന്ന രീതിയിലാണ് ഇതി​െൻറ നിർമാണം.

അമാല ട്രിപ്പിൾ ബേ

ഏകദേശം നാല് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പച്ചപ്പ് നിറഞ്ഞ ഒയാസിസുകൾക്ക് നടുവിലായി 110 ഹോട്ടൽ യൂനിറ്റുകളാണ് റിസോർട്ടിൽ ക്രമീകരിച്ചിരിക്കുന്നത്. പരിപൂർണ സ്വകാര്യതയും ശാന്തതയും ഉറപ്പുനൽകുന്ന ഇൻഡോർ-ഔട്ട്ഡോർ ലിവിങ് സ്‌പേസുകൾ, സ്വതന്ത്ര യൂനിറ്റുകൾ, സ്യൂട്ടുകൾ, സ്വകാര്യ പൂളുകളോടുകൂടിയ വില്ലകൾ എന്നിവയും ഇതിലുണ്ട്.

ചെങ്കടൽ തീരത്ത് സ്വാഭാവികമായി കൊത്തിയെടുത്ത പ്രകൃതിദത്തമായ രണ്ട് റോക്ക് പൂളുകളും നിരവധി പൊതു പൂളുകളും ഈ റിസോർട്ടി​െൻറ പ്രധാന ആകർഷണങ്ങളാണ്. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന റിസോർട്ടിൽ 2,100 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വെൽനെസ് കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

ഇവിടെ ആറ് ട്രീറ്റ്‌മെൻറ്​ മുറികൾ, ഡബിൾ സ്യൂട്ട്, സൗന, സ്​റ്റീം റൂമുകൾ എന്നിവ അടങ്ങുന്ന പ്രത്യേക ജല സൗകര്യങ്ങൾ സജ്ജമാണ്. കൂടാതെ, അത്യാധുനിക ‘ടെക്നോജിം ആർട്ടിസ്’ ഉപകരണങ്ങൾ അടങ്ങിയ രണ്ട് ഫിറ്റ്‌നസ് സെൻററുകളും ചലനാത്മക പ്രവർത്തനങ്ങൾക്കുള്ള സ്​റ്റുഡിയോകളും ഇവിടെ പ്രവർത്തിക്കുന്നു.

മെഡിറ്ററേനിയൻ വിഭവങ്ങൾ, ആധുനിക ഗ്രിൽ രീതികൾ, ആകർഷകമായ പനോരമിക് വ്യൂ നൽകുന്ന ലോഞ്ചുകൾ എന്നിവയുൾപ്പെടെ എട്ട് തരം വേറിട്ട ഡൈനിങ് അനുഭവങ്ങളാണ് അതിഥികൾക്കായി കാത്തിരിക്കുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ‘റൂസ്‌വുഡ് എക്സ്പ്ലോറർസ്’ ക്ലബ്ബും വിവിധ വിനോദസൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ലോകോത്തര നിലവാരത്തിലുള്ള വെൽനെസ് അനുഭവം നൽകിക്കൊണ്ട് ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഈ പ്രദേശത്തി​െൻറ പദവി ഉയർത്താൻ റൂസ്‌വുഡ് അമാലയ്ക്ക് സാധിക്കുമെന്ന് റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ശാന്തവും അർത്ഥവത്തുമായ യാത്രാനുഭവം തേടുന്നവർക്ക് ഈ റിസോർട്ട് പുതിയ വാതിലുകൾ തുറന്നുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Luxury wellness resort ‘Rosewood Amaala’ launched operations at Amaala’s Triple Bay.
Next Story