Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോസാപ്പൂ മേള ത്വാഇഫിൽ...

റോസാപ്പൂ മേള ത്വാഇഫിൽ ഏപ്രിൽ 21 മുതൽ മെയ് അഞ്ച്​ വരെ

text_fields
bookmark_border
rose fair
cancel
camera_alt

ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ല​ഭി​ച്ച ക​ഴി​ഞ്ഞ മേ​ള​യി​ലെ ‘ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ക്കൊ​ട്ട’

(ഫ​യ​ൽ ഫോ​ട്ടോ)

ത്വാ​ഇ​ഫ്: സൗ​ദി​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യും കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യ മ​ക്ക പ്ര​വി​ശ്യ​യി​ലെ ത്വാ​ഇ​ഫി​ൽ 18ാമ​ത് റോ​സാ​പ്പൂ മേ​ള ഈ ​മാ​സം 21 മു​ത​ൽ മേ​യ് അ​ഞ്ച്​ വ​രെ ന​ട​ക്കു​മെ​ന്ന്​ സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മേ​ള കാ​ണാ​നെ​ത്തു​ന്ന​വ​രെ വ​ര​വേ​ൽ​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​മാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഇ​വി​ടെ അ​ൽ ശ​ഫ, അ​ൽ ഹ​ദ, ബ​നു സ​അ​ദ്, അ​ന്നു​ഹ​ദ പ​ർ​വ​ത മേ​ഖ​ല​ക​ളി​ലാ​ണ്​ റോ​സാ​പ്പൂ കൃ​ഷി ചെ​യ്യു​ന്ന​ത്.

ആ​ഗോ​ള വി​പ​ണി​യി​ലെ ത​ന്നെ വി​ല​കൂ​ടി​യ റോ​സാ​പ്പൂ തൈ​ല​വും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ത്വാ​ഇ​ഫി​ൽ​നി​ന്ന് നി​ർ​മി​ക്കു​ന്നു​ണ്ട്. ന​ഗ​രി​യി​ലെ 2,500 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഗി​രി​മേ​ഖ​ല​യി​ൽ വാ​ദി മ​ഹ്‌​റം, അ​ൽ ഹ​ദ, അ​ൽ ശ​ഫ തു​ട​ങ്ങി​യ താ​ഴ്വ​ര​ക​ളി​ലാ​ണ് പി​ങ്ക് നി​റ​ത്തി​ലു​ള്ള റോ​സാ​പ്പൂ കൃ​ഷി വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ റോ​സാ​പ്പൂ വി​ള​വെ​ടു​പ്പാ​ണ്​ ത്വാ​ഇ​ഫി​ൽ​ ന​ട​ക്കു​ന്ന​ത്. 900 തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് എ​ല്ലാ വ​ർ​ഷ​വും ഏ​ക​ദേ​ശം 30 കോ​ടി​യി​ല​ധി​കം പൂ​ക്ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

30 ഇ​ത​ളു​ക​ളു​ള്ള പി​ങ്ക് റോ​സ് ത്വാ​ഇ​ഫി​െൻറ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ്. ഇ​വ​യി​ൽ​നി​ന്ന് പ​നി​നീ​ർ, റോ​സ് ഓ​യി​ൽ, റോ​സ് പെ​ർ​ഫ്യൂം എ​ന്നി​വ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. റോ​സാ​പ്പൂ ഉ​ത്‌​പ​ന്ന​ങ്ങ​ൾ​ക്കാ​യു​ള്ള 20തി​ലേ​റെ ഫാ​ക്​​ട​റി​ക​ൾ ഇ​വി​ടു​ണ്ട്. പി​ങ്ക് റോ​സ് പൂ​ക്ക​ളി​ൽ​നി​ന്ന് 70ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ വി​വി​ധ ഫാ​ക്ട​റി​യി​ൽ​നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തും ത്വാ​ഇ​ഫി​ലെ വേ​റി​ട്ട കാ​ഴ്ച്ച​യാ​ണ്. ഇ​വി​ടു​ത്തെ അ​പൂ​ർ​വ റോ​സാ​പ്പൂ കൃ​ഷി​ക്കും അ​തി​െൻറ വൈ​വി​ധ്യ​ങ്ങ​ളാ​യ മേ​ൽ​ത്ത​രം ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തെ കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​വും മ​റ്റ് വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും വ​ർ​ധി​ച്ച പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്നു​ണ്ട്.

2005 മു​ത​ൽ പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് റോ​സ​പ്പൂ മേ​ള ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ മേ​ള​യി​ൽ ത്വാ​ഇ​ഫി​ലെ തെ​രു​വു​ക​ളി​ലൂ​ടെ അ​ൽ റ​ദ്ദാ​ഫ് പാ​ർ​ക്കി​ലേ​ക്ക് റോ​സാ​പ്പൂ​ക്ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി പ്ര​ത്യേ​ക പ​രേ​ഡ് ഒ​രു​ക്കു​ന്നു​ണ്ട്. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ലൈ​റ്റ് ഷോ, ​റോ​സാ പൂ ​ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും, ഭ​ക്ഷ്യ​മേ​ള, കു​ട്ടി​ക​ൾ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റോ​സ് മേ​ള​യി​ൽ ഏ​ക​ദേ​ശം 10 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​ത്തി. 50ല​ധി​കം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്. ഏ​റ്റ​വും വ​ലി​യ ‘പൂ​ക്കൊ​ട്ട’ ലോ​ക റെ​ക്കോ​ർ​ഡ് നേ​ടാ​നാ​യ​തും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മേ​ള​യി​ലാ​ണ്. 12 മീ​റ്റ​റി​ല​ധി​കം നീ​ള​വും ഏ​ക​ദേ​ശം എ​ട്ട്​ മീ​റ്റ​ർ വീ​തി​യും 1.3 മീ​റ്റ​ർ ഉ​യ​ര​വു​മാ​യി​രു​ന്നു ‘പൂ​ക്കൊ​ട്ട’​ക്കു​ണ്ടാ​യി​രു​ന്ന​ത്.

84,450 റോ​സാ​പ്പൂ​ക്ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കൊ​ട്ട നി​ർ​മി​ക്കാ​ൻ 190 ആ​ളു​ക​ൾ​ക്ക് 168 മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം വേ​ണ്ടി​വ​ന്നു. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ പാ​ര​മ്പ​ര്യോ​ത്സ​വം കൂ​ടി​യാ​ണ് ത്വാ​ഇ​ഫ് റോ​സാ​പ്പൂ മേ​ള. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ വ​ർ​ധി​ച്ച വ​ര​വ് ഈ ​വ​ർ​ഷ​വും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TwaifRose Fair
News Summary - Rose Fair in Twaif from 21st April to 5th May
Next Story