ത്വാഇഫ് റോസ് മേള ഇന്നുമുതൽ
text_fieldsത്വാഇഫ്: 14ാമത് ത്വാഇഫ് റോസാപ്പൂ മേള ഇന്ന്ആരംഭിക്കും. അൽറുദഫ് ഉല്ലാസ കേന്ദ്രത്തിലാണ് മേള ഒരുക്കിയിരിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് റോസ ചെടികളും വൈവിധ്യമാർന്ന മറ്റ് പൂച്ചെടികളുമായി അഞ്ച് ലക്ഷത്തിലധികം ചെടികളുടെ പുഷ്പ പരവതാനിയാണ് ത്വാഇഫ് മുനിസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്. 900 ചതുരശ്ര മീറ്ററിലുള്ള ഇൗ പുഷ്പ പരവതാനി ആയിരിക്കും മേളയിലെ ഏറ്റവും ആകർഷകമായ കാഴ്ച. മേളയോട് അനുബന്ധിച്ച് ഉല്ലാസ കേന്ദ്രത്തിലെ കവാടങ്ങൾ വിവിധയിനം പൂക്കൾ സ്ഥാപിച്ച് അലങ്കരിച്ചിട്ടുണ്ട്. ജലധാരയുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്. പത്ത് ദിവസം നീളുന്ന മേളക്കിടയിൽ വിവിധ കലാമത്സര പരിപാടികളും അരങ്ങേറും. വിവിധ ഗവൺമെൻറ്, സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തിൽ ത്വാഇഫ് ചേംബറാണ് മേളക്ക് മേൽനോട്ടം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
